#uroos| കൊട്ടംചുരം മഖാം ഉറൂസ് തുടങ്ങി

#uroos| കൊട്ടംചുരം മഖാം ഉറൂസ് തുടങ്ങി
Jan 26, 2024 04:10 PM | By Sheeba G Nair

 പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച (ജനുവരി 26 മുതൽ 30 വരെ) വരെ നടക്കും. ഇന്ന് ഉച്ചക്ക് 1.30ന് മഖാം സിയാറത്തിന് പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി നേതൃത്വം നൽകി. മഹല്ല് പ്രസിഡന്റ് യു.വി. റഹീം പതാകയുയർത്തും. ചെവിടിക്കുന്ന് മഹല്ല് ഖത്തീബ് അബ്ദുൾ അസീസ് ഫൈസി ഉദ്ഘാടനം ചെയ്യും. രാത്രി സിദ്ധിഖ് മഹ്മൂദി വിളയിലിന്റെ മതപ്രഭാഷണം.

ശനിയാഴ്ച രാത്രി സലീം വാഫിയുടെ പ്രഭാഷണം, ഞായറാഴ്ച രാത്രി സുബൈർ തൊട്ടീക്കലിന്റെ കഥാപ്രസംഗം, തിങ്കളാഴ്ച രാത്രി ഖലീൽ ഹുദവിയുടെ പ്രഭാഷണം. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ദിഖർ ദുആ മജ്‌ലിസിന് സ്വഫ്‌വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും.വൈകിട്ട് നാലിന് അന്നദാനം.

പത്രസമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ വി.കെ.സാദിഖ്, മഹല്ല് പ്രസിഡന്റ് യു.വി.റഹീം, മഹല്ല് ഖത്തീബ് മൂസ മൗലവി, മഹല്ല് കമ്മിറ്റിയംഗം വി.കെ.റഫീഖ്, മായിൻ കൊട്ടാരത്തിൽ എന്നിവർ സംബന്ധിച്ചു.

Kottamchuram Makham Uroos started

Next TV

Related Stories
#thiruvananthapuram  l  സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

May 5, 2024 02:59 PM

#thiruvananthapuram l സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും...

Read More >>
#wayanad l എം ബി ബി എസ് മൂന്നാം ഘട്ട പരീക്ഷയിൽ 100% വിജയം നേടി ഡോ  മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ

May 5, 2024 02:35 PM

#wayanad l എം ബി ബി എസ് മൂന്നാം ഘട്ട പരീക്ഷയിൽ 100% വിജയം നേടി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ

എം ബി ബി എസ് മൂന്നാം ഘട്ട പരീക്ഷയിൽ 100% വിജയം നേടി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ...

Read More >>
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

May 5, 2024 01:51 PM

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം;...

Read More >>
 മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

May 5, 2024 01:38 PM

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ...

Read More >>
ഉഷ്ണതരംഗ ഭീഷണി - തൊഴിലിടങ്ങളില്‍ വ്യാപക പരിശോധന

May 5, 2024 12:12 PM

ഉഷ്ണതരംഗ ഭീഷണി - തൊഴിലിടങ്ങളില്‍ വ്യാപക പരിശോധന

ഉഷ്ണതരംഗ ഭീഷണി - തൊഴിലിടങ്ങളില്‍ വ്യാപക...

Read More >>
Top Stories