---
title: "പോലീസിന് വാഹനം ഇല്ല: മന്ത്രിയുടെ അഭിവാദ്യ സ്വീകരണം കരാറുകാരന്‍റെ ജീപ്പില്‍"
english_title: "Police vehicle "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179753/police-vehicle"
published_at: "2024-01-26T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3bc684bf5c_n577749550170627791079657c87adf2f5d60a580dda10c5adfabba7953e5cc56a08d45eea0b3c936fe0199.jpg"
keywords: []
---

# പോലീസിന് വാഹനം ഇല്ല: മന്ത്രിയുടെ അഭിവാദ്യ സ്വീകരണം കരാറുകാരന്‍റെ ജീപ്പില്‍

> **Lead Summary:** **കോഴിക്കോട്: **റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിക്കാന്‍ കരാറുകാരന്‍റെ ജീപ്പ് ഉപയോഗിച്ചതിനെ ചൊല്ലി വിവാദം. സാധാരണയായി പോലീസിന്‍റെ വാഹനങ്ങളാണ് മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കുന്നത്. 

## Article Content

**കോഴിക്കോട്: **റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിക്കാന്‍ കരാറുകാരന്‍റെ ജീപ്പ് ഉപയോഗിച്ചതിനെ ചൊല്ലി വിവാദം. സാധാരണയായി പോലീസിന്‍റെ വാഹനങ്ങളാണ് മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കുന്നത്. 

എന്നാല്‍ കോഴിക്കോട് നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിക്കാന്‍ മന്ത്രിയെത്തിയത് കോഴിക്കോട്ടെ കൈരളി കണ്‍സ്ട്രക്ഷൻസിന്‍റെ വാഹനത്തിലാണ്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി പോലീസ് രംഗത്തെത്തി.തങ്ങളുടെ പക്കല്‍ തുറന്ന വാഹനമില്ലാത്തതു കൊണ്ടാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടിവന്നതെന്നാണ് സിറ്റി പോലീസ് കമ്മീഷണറുടെ വിശദീകരണം. 

മാവൂര്‍ സ്വദേശി വിപിന്‍ ദാസന്‍റെ ഉടമസ്ഥതയിലുള്ള ജീപ്പാണ് മന്ത്രി ഉപയോഗിച്ചത്.കമ്ബനിയുടെ പേര് മറച്ചുകൊണ്ടാണ് വാഹനം പരേഡില്‍ ഉപയോഗിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179753/police-vehicle)