---
title: "സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179759/dead"
published_at: "2024-01-26T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3c143c5c8c_n5777632161706279139533036eb30bf46bd7894537b1994ecba598d712dfebaa743b5418e995e5360c51af.jpg"
keywords: []
---

# സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കൊച്ചി:** കളമശ്ശേരിയില്‍ സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ സ്കൂട്ടറിലിടിച്ച്‌ യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സല്‍മാൻ അസീസ് ആണ് മരിച്ചത്. കളമശ്ശേരി ടിവിഎസ് ജംഗ്ഷനില്‍ ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന കാർ സിഗ്നല്‍ തെറ്റിച്ചെത്തി സല്‍മാന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

## Article Content

**കൊച്ചി:** കളമശ്ശേരിയില്‍ സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ സ്കൂട്ടറിലിടിച്ച്‌ യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സല്‍മാൻ അസീസ് ആണ് മരിച്ചത്. കളമശ്ശേരി ടിവിഎസ് ജംഗ്ഷനില്‍ ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന കാർ സിഗ്നല്‍ തെറ്റിച്ചെത്തി സല്‍മാന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സല്‍മാന്‍ റോഡിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട കാർ പ്രധാന റോഡില്‍ നിന്നും മാറി മറ്റൊരു സ്‌കൂട്ടറില്‍ ഇടിച്ചുമറിഞ്ഞു. കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179759/dead)