---
title: "വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം മദ്റസയിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Vallitthodu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179763/vallitthodu"
published_at: "2024-01-26T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3c3a9a2bd1_IMG-20240126-WA0004.jpg"
keywords: []
---

# വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം മദ്റസയിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി: **വള്ളിത്തോട് ഹയാത്തുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസ യിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. വള്ളിത്തോട് മഹല്ല് ജമാ അത്ത് പ്രസിഡണ്ട് എം പി അബ്ദുൽ ഖാദിർ ഹാജി പതാക ഉയർത്തി. ബിലാൽ ജുമാ മസ്ജിദ് ഖതീബ് കെ.എം സലീം ബാഖവി പ്രാർത്ഥന നിർവ്വഹിച്ചു. സദർ മുഅല്ലിം ഷൗക്കത്ത് അലി മൗലവി റിപ്പബ്ലിക് ദിന സന്ദേശം നൽകി റിട്ടേയ്ഡ് സെയിൽ ടാക്സ് ഓഫീസർ കെ മുഹമ്മദ് ഹാജി, സി അബ്ബാസുൽ ഹസനി സംസാരിച്ചു. മദ്റസ വിദ്യാർത്ഥികളുടെ സ്കൗട്ട് പരേഡ് നടന്നു.

## Article Content

**ഇരിട്ടി: **വള്ളിത്തോട് ഹയാത്തുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസ യിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. വള്ളിത്തോട് മഹല്ല് ജമാ അത്ത് പ്രസിഡണ്ട് എം പി അബ്ദുൽ ഖാദിർ ഹാജി പതാക ഉയർത്തി. ബിലാൽ ജുമാ മസ്ജിദ് ഖതീബ് കെ.എം സലീം ബാഖവി പ്രാർത്ഥന നിർവ്വഹിച്ചു. സദർ മുഅല്ലിം ഷൗക്കത്ത് അലി മൗലവി റിപ്പബ്ലിക് ദിന സന്ദേശം നൽകി റിട്ടേയ്ഡ് സെയിൽ ടാക്സ് ഓഫീസർ കെ മുഹമ്മദ് ഹാജി, സി അബ്ബാസുൽ ഹസനി സംസാരിച്ചു. മദ്റസ വിദ്യാർത്ഥികളുടെ സ്കൗട്ട് പരേഡ് നടന്നു.

സ്കൗട്ട് - കലാ പ്രതിഭകളെ ആദരിച്ചു. എം പി അബ്ദുൽ ഖാദിർ ഹാജി, അബ്ദുല്ല കുട്ടി , സിദ്ദീഖ് കുഞ്ഞിക്കണ്ടി, കെ.മുഹമ്മദ് ഹാജി എന്നിവർ സമ്മാന വിതരണം നിർവ്വഹിച്ചു. എം ഹംസ മുസ്ല്യാർ, ഹംസ സഖാഫി, ആബിദ് ദാരിമി എന്നിവർ ഗ്രാൻ്റ് അസംബ്ലിക്ക് നേതൃത്വം നൽകി. മദ്റസ ലീഡർ സലാഹുദ്ദീൻ സി.എച്ച് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുഹമ്മദ് വാഫിദ് ദേശഭക്തിഗാനം ആലപിച്ചു. പത്താം തരം വിദ്യാർത്ഥികളായ മർവാൻ, റിഷാൽ എന്നിവർ സ്കൗട്ടിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179763/vallitthodu)