---
title: "പോര് മുറുകുന്നു: ഗവര്‍ണറുടെ സല്‍ക്കാരം സ്വീകരിക്കാതെ സര്‍ക്കാര്‍"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179770/governor"
published_at: "2024-01-26T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3cc0b98f77_n5777728621706281806472a580df0cf86acb79b18eaf7e078a622feb1b3de3f7ce1b27e1cd4d6bf926fbce.jpg"
keywords: []
---

# പോര് മുറുകുന്നു: ഗവര്‍ണറുടെ സല്‍ക്കാരം സ്വീകരിക്കാതെ സര്‍ക്കാര്‍

> **Lead Summary:** **തിരുവനന്തപുരം: **സർക്കാർ ഗവർണർ പോര് മുറുകുന്നതിനിടെ ഗവർണറുടെ അറ്റ് ഹോം വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‍കരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ റിപ്പബ്ലിക്ക് ദിന വിരുന്നിനായി ബജറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കഴിഞ്ഞ ദിവസം രാജ്ഭവന് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു.

## Article Content

**തിരുവനന്തപുരം: **സർക്കാർ ഗവർണർ പോര് മുറുകുന്നതിനിടെ ഗവർണറുടെ അറ്റ് ഹോം വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‍കരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ റിപ്പബ്ലിക്ക് ദിന വിരുന്നിനായി ബജറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കഴിഞ്ഞ ദിവസം രാജ്ഭവന് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു.

നിയമസഭയില്‍ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ബഹിഷ്‌കരണം. വെള്ളിയാഴ്ച വൈകുന്നേരം നിശ്ചയിച്ചിരുന്ന വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ വിശ്ഷ്ടാതിഥികള്‍ക്കും മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. 

മന്ത്രിമാരായ കെ.ബി.ഗണേഷ്‌ കുമാറിന്‍റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞയോടനുബന്ധിച്ച്‌ രാജ്ഭവനൊരുക്കിയ ചായ സത്‌കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടത്തിയ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ മുഖ്യമന്ത്രിയും ഗവർണറും പങ്കെടുത്തെങ്കിലും ഇരുവരും മുഖംകൊടുത്തില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179770/governor)