---
title: "ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്: പാര്‍ട്ടി രൂപീകരണം ഉടൻ"
english_title: "Vijay "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179777/vijay"
published_at: "2024-01-26T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3d2906a459_n57777609217062835125413bfb62ecbb85cf490a9c0261da447ad9899343eccfab5689c4e54f21fbb9ef53.jpg"
keywords: []
---

# ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്: പാര്‍ട്ടി രൂപീകരണം ഉടൻ

> **Lead Summary:** **ചെന്നൈ:** നടൻ വിജയ് രാഷ്ട്രീയപാർട്ടി രൂപീകരിച്ച്‌ ഉടൻ തമിഴ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് സൂചന. ആരാധക കൂട്ടായ്മ യോഗത്തില്‍ നിർണായക ചർച്ചകള്‍ നടന്നതായും ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പാർട്ടി രജിസ്ട്രർ ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ താരം മത്സരിക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയർന്നു. 

## Article Content

**ചെന്നൈ:** നടൻ വിജയ് രാഷ്ട്രീയപാർട്ടി രൂപീകരിച്ച്‌ ഉടൻ തമിഴ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് സൂചന. ആരാധക കൂട്ടായ്മ യോഗത്തില്‍ നിർണായക ചർച്ചകള്‍ നടന്നതായും ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പാർട്ടി രജിസ്ട്രർ ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ താരം മത്സരിക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയർന്നു. 

ലിയോ എന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിനിടെ രാഷ്ട്രീയത്തിലിറങ്ങുമെന്ന വ്യക്തമായ സൂചന വിജയ് നല്‍കിയിരുന്നു.രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാൻ ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കം തീരുമാനിച്ചിരുന്നു.

ആരാധക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വായനശാലകള്‍, സൗജന്യ ട്യൂഷൻസെന്‍റുകള്‍, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ ഇതിനോടകം ആരംഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179777/vijay)