---
title: "#wayanad | വയനാട് ചൂരി മലയിൽ  ഇറങ്ങിയ കടുവ വനം വകുപ്പിൻ്റെ കൂട്ടിൽ"
english_title: "wayanad Churimala tiger "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179857/wayanad-churimala-tiger"
published_at: "2024-01-27T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b499f556f64_Picsart_24-01-27_11-21-17-361.jpg"
keywords: []
---

# #wayanad | വയനാട് ചൂരി മലയിൽ  ഇറങ്ങിയ കടുവ വനം വകുപ്പിൻ്റെ കൂട്ടിൽ

> **Lead Summary:** **വയനാട്:** വയനാട് ചൂരി മലയിൽ ഇറങ്ങിയ കടുവ വനം വകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി. വയനാട് സൗത്ത് 09 എന്ന കടുവയാണ് പിടിയിലായത്. ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതേ കടുവ തന്നെയാണ് സി.സി.യിൽ ഇറങ്ങി കന്നുകാലികളെ കൊന്നു തിന്നത്.

## Article Content

**വയനാട്:** വയനാട് ചൂരി മലയിൽ ഇറങ്ങിയ കടുവ വനം വകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി. വയനാട് സൗത്ത് 09 എന്ന കടുവയാണ് പിടിയിലായത്. ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതേ കടുവ തന്നെയാണ് സി.സി.യിൽ ഇറങ്ങി കന്നുകാലികളെ കൊന്നു തിന്നത്.

ചൂരിമലയിൽ തുടർച്ചയായി ഇറങ്ങിയത് ഈ കടുവയെന്നാണ് സ്ഥിരീകരണം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കടുവ വനം വകുപ്പ് സ്ഥാപിച്ച രണ്ട് കൂടുകളിലൊന്നിൽ കുടുങ്ങിയത്. ഇന്ന് രാവിലെ കടുവയെ ബത്തേരി കുപ്പാടിയിലെ ഹോസ് പൈസ് സെൻ്ററിലെത്തിച്ചു. പരിശോധനകൾ നടത്തി. ഒരു കടുവ കൂട്ടിലായങ്കിലും ഈ പ്രദേശത്ത് ഭീതി ഒഴിയുന്നില്ലന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ വേറെയും കടുവകളുണ്ടന്ന് പ്രദേശവാസികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179857/wayanad-churimala-tiger)