---
title: "#muslimleague | മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്  അബ്ദുൾ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രയ്ക്ക് സ്വീകരണം"
english_title: "Adv. Abdul Karim Cheleri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179863/adv-abdul-karim-cheleri"
published_at: "2024-01-27T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b49e04cf490_Screenshot_2024-01-27-11-38-25-60_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #muslimleague | മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്  അബ്ദുൾ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രയ്ക്ക് സ്വീകരണം

> **Lead Summary:** **കണ്ണൂർ:** 'ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം' എന്ന ലക്ഷ്യവുമായി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രയ്ക്ക് പുളിങ്ങോത്ത് സ്വീകരണം നൽകി. ജാഥ വൈസ് ക്യാപ്റ്റൻ കെ.ടി. സഹദുള്ള ഉദ്‌ഘാടനം ചെയ്തു. മൊയിതു മൗലവി മക്കിയാട് അധ്യക്ഷനായി. യാത്രയുടെ പയ്യന്നൂർ മണ്ഡല തല ഉദ്‌ഘാടനം ജനുവരി 25ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് നിർവഹിച്ചു.

## Article Content

**കണ്ണൂർ:** 'ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം' എന്ന ലക്ഷ്യവുമായി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രയ്ക്ക് പുളിങ്ങോത്ത് സ്വീകരണം നൽകി. ജാഥ വൈസ് ക്യാപ്റ്റൻ കെ.ടി. സഹദുള്ള ഉദ്‌ഘാടനം ചെയ്തു. മൊയിതു മൗലവി മക്കിയാട് അധ്യക്ഷനായി. യാത്രയുടെ പയ്യന്നൂർ മണ്ഡല തല ഉദ്‌ഘാടനം ജനുവരി 25ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് നിർവഹിച്ചു.

ജനുവരി 25 മുതൽ ഫെബ്രുവരി അഞ്ച് വരെ വിവിധ പഞ്ചായത്ത് - മുനിസിപ്പൽ തലങ്ങളിൽ യാത്ര നടക്കും. മഹമൂദ് കടവത്തൂർ , അൻസാരി തില്ലങ്കേരി , എൻ.എം. ബഷീർ, ഷാജഹാൻ പ്ലാക്കൽ, മഹ്മൂദ് കുഞ്ഞി പുളിങ്ങോം, കെ.എ. ലത്തീഫ്, എം.കെ. ഇബ്രാഹിം, മനോജ് വടക്കേൽ, എ.സി. പൗലോസ്, കെ.കെ. അഷ്‌റഫ്, ഇഖ്ബാൽ കോയിപ്ര തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179863/adv-abdul-karim-cheleri)