---
title: "#KCYM | ധീരജവാൻ സ്മൃതി മണ്ഡപത്തിൽ കെ.സി.വൈ.എം പുഷ്പാർച്ചനയും അനുസ്മരണവും നടത്തി"
english_title: "KCYM ambayathod unit "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179870/kcym-ambayathod-unit"
published_at: "2024-01-27T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4a33b633e4_WhatsApp_Image_2024-01-27_at_10.53.07_AM.jpeg"
keywords: []
---

# #KCYM | ധീരജവാൻ സ്മൃതി മണ്ഡപത്തിൽ കെ.സി.വൈ.എം പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

> **Lead Summary:** **അമ്പായത്തോട്: **കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ അമ്പായത്തോട് ധീര ജവാൻ അജയ് സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും നടത്തി. അമ്പായത്തോട് യൂണിറ്റിൻ്റെ ആതിഥേയത്വത്തിൽ നടന്ന യോഗം മുൻ കരസേന ഉദ്യോഗസ്ഥൻ ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് വിമൽ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.

## Article Content

**അമ്പായത്തോട്: **കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ അമ്പായത്തോട് ധീര ജവാൻ അജയ് സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും നടത്തി. അമ്പായത്തോട് യൂണിറ്റിൻ്റെ ആതിഥേയത്വത്തിൽ നടന്ന യോഗം മുൻ കരസേന ഉദ്യോഗസ്ഥൻ ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് വിമൽ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.

മേഖല ഡയറക്ടർ ഫാ. സന്തോഷ് ഒറവാറന്തറ, അമ്പായത്തോട് യൂണിറ്റ് ഡയറക്ടർ ഫാ. കുര്യൻ വാഴയിൽ, കൊട്ടിയൂർ യൂണിറ്റ് ഡയറക്ടർ ഫാ. അമൽ, മുൻ മേഖല പ്രസിഡൻ്റ് വിനീഷ് മoത്തിൽ, അമ്പായത്തോട് യൂണിറ്റ് വൈസ് പ്രസിഡന്റ് ദിയ തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത യോഗത്തിന് മേഖല സെക്രട്ടറി കുമാരി മരിയ വലിയ വീട്ടിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് കുമാരി ഷാലറ്റ് കാരയ്ക്കാട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179870/kcym-ambayathod-unit)