---
title: "എസ്എഫ്ഐ കരിങ്കൊടി: കാറിൽ നിന്നിറങ്ങി ​ഗവർണർ; പൊലീസിന് ശകാരം, കൊല്ലത്ത് നാടകീയ രംഗങ്ങൾ"
english_title: "Kollam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179871/kollam"
published_at: "2024-01-27T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4a266e750d_IMG-20240127-WA0017.jpg"
keywords: []
---

# എസ്എഫ്ഐ കരിങ്കൊടി: കാറിൽ നിന്നിറങ്ങി ​ഗവർണർ; പൊലീസിന് ശകാരം, കൊല്ലത്ത് നാടകീയ രംഗങ്ങൾ

> **Lead Summary:** **കൊല്ലം**: കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പൊലീസിനെ ശകാരിച്ച ​ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയാണ്.

## Article Content

**കൊല്ലം**: കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പൊലീസിനെ ശകാരിച്ച ​ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയാണ്.

സമീപത്തെ കടയിൽ കയറിയ ഗവർണർ വെള്ളം കുടിച്ചു. തുടർന്നും പൊലീസിന് നേരെ തിരിഞ്ഞു. അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179871/kollam)