---
title: "നവോത്ഥാന സമ്മേളനങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മുസ്‌ലിം ജമാഅത്ത് "
english_title: "Preparations for the Renaissance conferences are complete"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17989/Preparations-for-the-Renaissance-conferences-are-complete"
published_at: "2021-12-27T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9930ba78ba_Screenshot_20211227_154813.jpg"
keywords: []
---

# നവോത്ഥാന സമ്മേളനങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മുസ്‌ലിം ജമാഅത്ത് 

> **Lead Summary:** ജാഗ്രതയാണ് കരുത്ത് എന്ന ശീർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന നവോത്ഥാന സമ്മേളനങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ജില്ലയിലെ 11 സോണൽ കേന്ദ്രങ്ങളിലാണ് ഡിസംബർ 29 ന് നവോത്ഥാന സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും 150 മുതൽ 500 വരെ പ്രതിനിധികൾ പങ്കെടുക്കും.

## Article Content

ജാഗ്രതയാണ് കരുത്ത് എന്ന ശീർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന നവോത്ഥാന സമ്മേളനങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ജില്ലയിലെ 11 സോണൽ കേന്ദ്രങ്ങളിലാണ് ഡിസംബർ 29 ന് നവോത്ഥാന സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും 150 മുതൽ 500 വരെ പ്രതിനിധികൾ പങ്കെടുക്കും.

മുതിർന്ന പൗരന്മാർ, മഹല്ല് സ്ഥാപന ഭാരവാഹികൾ, സോൺ നേതാക്കൾ, യുനിറ്റ്, സർക്കിൾ പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരാണ് പ്രതിനിധികൾ. കേരളത്തിലെ സാമൂഹിക അന്തരീക്ഷം ദിനേനയെന്നോണം വഷളായികൊണ്ടിരിക്കുകയും ഇസ്ലാമിക വിശ്വാസങ്ങൾക്കും ആശയാദർശങ്ങൾക്കുമെതിരെ ദുഷ്പ്രചരങ്ങൾ വർധിച്ച് വരികയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് പി കെ അലിക്കുഞ്ഞി ദാരിമി, ജനറൽ സെക്രട്ടറി എംകെ ഹമീദ് മാസ്റ്റർ ചൊവ്വ, കെപി മുഹമദ് സഖാഫി ചൊക്ളി, എ.പി.എ റഹീം പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17989/Preparations-for-the-Renaissance-conferences-are-complete)