---
title: "തൊണ്ടിയിൽ തകർന്ന റോഡ് ഗതാഗത യോഗ്യമാക്കണം:  യുണൈറ്റഡ് മർച്ചന്റ്   ചേംബർ "
english_title: "Thondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179905/thondiyil"
published_at: "2024-01-27T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4bc04b314f_IMG-20240127-WA0022.jpg"
keywords: []
---

# തൊണ്ടിയിൽ തകർന്ന റോഡ് ഗതാഗത യോഗ്യമാക്കണം:  യുണൈറ്റഡ് മർച്ചന്റ്   ചേംബർ 

> **Lead Summary:** **തൊണ്ടിയിൽ** : തൊണ്ടിയിൽ പാലത്തിന് സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുകയും, വിദ്യാർത്ഥികളുടെയും, കാൽനടയാത്രക്കാരുടെയും ദേഹത്ത് കല്ല്ചീളുകൾ തെറിച്ചു പരിക്ക് പറ്റുന്നത് നിത്യ സംഭവമായതിനാൽ എത്രയും പെട്ടെന്ന് കുഴി നികത്തി ഗതാഗത യോഗ്യമാക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ തൊണ്ടിയിൽ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

## Article Content

**തൊണ്ടിയിൽ** : തൊണ്ടിയിൽ പാലത്തിന് സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുകയും, വിദ്യാർത്ഥികളുടെയും, കാൽനടയാത്രക്കാരുടെയും ദേഹത്ത് കല്ല്ചീളുകൾ തെറിച്ചു പരിക്ക് പറ്റുന്നത് നിത്യ സംഭവമായതിനാൽ എത്രയും പെട്ടെന്ന് കുഴി നികത്തി ഗതാഗത യോഗ്യമാക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ തൊണ്ടിയിൽ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

യു എം സി പ്രസിഡണ്ട് ബിനോയി ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിത്തൂക്കിൽ, കെ എം ബഷീർ, ലിബിൻ കെ എഫ്, നിതിൻ മാലത്ത്, സന്തോഷ് കോക്കാട്ട്, ജെയിംസ് കൂവേലിൻ, ജോസ് പി ജെ, ജോഷി തോമസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179905/thondiyil)