---
title: "#Governor | എഫ്.ഐ.ആർ രേഖകൾ കണ്ട് ബോധ്യപ്പെട്ടു; പിന്നിൽ മുഖ്യമന്ത്രിയെന്ന് ആവർത്തിച്ച് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചു"
english_title: "Governor ended the protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179921/governor-ended-the-protest"
published_at: "2024-01-27T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4c88ca7c02_Screenshot_2024-01-27-14-35-38-05_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Governor | എഫ്.ഐ.ആർ രേഖകൾ കണ്ട് ബോധ്യപ്പെട്ടു; പിന്നിൽ മുഖ്യമന്ത്രിയെന്ന് ആവർത്തിച്ച് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചു

> **Lead Summary:**  **കൊല്ലം:** അതിനാടകീയ രംഗങ്ങൾക്ക് പിന്നാലെ ഗവർണർ മടങ്ങി. പ്രതിഷേധക്കാർക്കെതിരേ കേസെടുത്തതിന്റെ എഫ്.ഐ.ആർ ലഭിച്ചാൽ മാത്രമേ തിരികെ പോകൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തുടർന്ന് പോലീസ് എഫ്.ഐ.ആർ. രേഖപ്പെടുത്തി അതിന്റെ രേഖകൾ ഗവർണറെ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു.

## Article Content

 **കൊല്ലം:** അതിനാടകീയ രംഗങ്ങൾക്ക് പിന്നാലെ ഗവർണർ മടങ്ങി. പ്രതിഷേധക്കാർക്കെതിരേ കേസെടുത്തതിന്റെ എഫ്.ഐ.ആർ ലഭിച്ചാൽ മാത്രമേ തിരികെ പോകൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തുടർന്ന് പോലീസ് എഫ്.ഐ.ആർ. രേഖപ്പെടുത്തി അതിന്റെ രേഖകൾ ഗവർണറെ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു.

എഫ്.ഐ.ആർ. രേഖകൾ സസൂക്ഷ്മം പരിശോധിച്ച് അഭിഭാഷകരുമായി ചർച്ച ചെയ്തതിന് ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്. തിരിച്ചറിയാത്ത അഞ്ചുപേർ ഉൾപ്പെടെ 17 പേർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 13 പേരെ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 പേരുടെ പേരു വിവരങ്ങൾ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം കൂടുതൽ പരിശോധിച്ച് കൂടുതൽ പ്രതികളുണ്ടെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കാം എന്നുള്ള ഉറപ്പുകൂടി പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചതിന് ശേഷമായിരുന്നു ഗവർണർ അടുത്ത ആളുകളുമായി സംസാരിക്കാൻ തയ്യാറായത്.

ഐ.പി.സി. 143, 144, 147, 283, 353, 124, 149 എന്നീ ഏഴ് വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരെ എഫ്.ഐ.ആർ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കൊക്കെ ശമ്പളം കൊടുക്കുന്നത് സർക്കാരിന്റെ ഭാഗത്ത് നിന്നാണെന്ന് രൂക്ഷമായാണ് ഗവർണർ പ്രതികരിച്ചത്. എഫ്.ഐ.ആറിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാരിൽ റിപ്പോർട്ട് ചെയ്യുമെന്നും ഗവർണർ പറഞ്ഞു. പാഞ്ഞടുത്ത പ്രതിഷേധക്കാർ കാറിന്റെ ഗ്ലാസിൽ അടിച്ചു എന്നും ഗവർണർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179921/governor-ended-the-protest)