---
title: "#peravoor | മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്ര ജനുവരി 30 ന് പേരാവൂരിൽ"
english_title: "national journey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179929/national-journey"
published_at: "2024-01-27T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4d04dd8f46_WhatsApp_Image_2024-01-27_at_11.15.36_AM.jpeg"
keywords: []
---

# #peravoor | മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്ര ജനുവരി 30 ന് പേരാവൂരിൽ

> **Lead Summary:** > **പേരാവൂർ:** "ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം" എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്ര ജനുവരി 30ന് പേരാവൂർ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

> **പേരാവൂർ:** "ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം" എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്ര ജനുവരി 30ന് പേരാവൂർ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

30 ന് രാവിലെ അടക്കാത്തോട് നിന്നും ആരംഭിക്കുന്ന പര്യടനം പേരാവൂർ, ആറളം, കരിക്കോട്ടക്കരി, വള്ളിത്തോട്, ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം വൈകിട്ട് അഞ്ചിന് കാക്കയങ്ങാട് സമാപിക്കും. സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എസ്. സലീം ഉദ്ഘാടനം ചെയ്യും. അഡ്വ: മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തും.

വാർത്താസമ്മേളനത്തിൽ മണ്ഡലം ഭാരവാഹികളായ എം.എം. മജീദ്, ഒമ്പാൻ ഹംസ, ഇബ്രാഹിം പൊയിലൻ, എം.കെ. ഹാരിസ്, കെ.വി. റഷീദ്, കാദർ ഉളിയിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179929/national-journey)