---
title: "#iritty | മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർ ഫോഴ്സ് രക്ഷപെടുത്തി "
english_title: "fire force "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179939/fire-force"
published_at: "2024-01-27T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4d9059b612_Screenshot_2024-01-27-15-50-10-15_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #iritty | മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർ ഫോഴ്സ് രക്ഷപെടുത്തി 

> **Lead Summary:** **ഇരിട്ടി: **കോളിക്കടവ് ചെന്നലോട്ടെ വലിയമാപ്ലോയിൽ ഗീതയുടെ പുരയിടത്തിൽ മരം മുറിക്കാൻ എത്തിയ തൊഴിലാളി മരത്തിൽ കുടുങ്ങി. ഉളിയിൽ സ്വദേശി സനോജ് ആണ് മരത്തിൽ കുരുങ്ങിയത്. മരം മുറിക്കുന്നതിനിടയിൽ തലചുറ്റൽ അനുഭവപ്പെട്ട സനോജിനെ മരത്തിൽ തന്നെ സുരക്ഷിതനായി ഇരുത്തിയ ശേഷം ഇരിട്ടിയിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തി താഴെ ഇറക്കുകയായിരുന്നു.

## Article Content

**ഇരിട്ടി: **കോളിക്കടവ് ചെന്നലോട്ടെ വലിയമാപ്ലോയിൽ ഗീതയുടെ പുരയിടത്തിൽ മരം മുറിക്കാൻ എത്തിയ തൊഴിലാളി മരത്തിൽ കുടുങ്ങി. ഉളിയിൽ സ്വദേശി സനോജ് ആണ് മരത്തിൽ കുരുങ്ങിയത്. മരം മുറിക്കുന്നതിനിടയിൽ തലചുറ്റൽ അനുഭവപ്പെട്ട സനോജിനെ മരത്തിൽ തന്നെ സുരക്ഷിതനായി ഇരുത്തിയ ശേഷം ഇരിട്ടിയിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തി താഴെ ഇറക്കുകയായിരുന്നു.

മരം വിലക്കെടുത്ത പുരുഷോത്തമന്റെ തൊഴിലാളികളിൽ ഒരാളാണ് അപകടത്തിൽ പെട്ടത്. അരമണിക്കൂറിലധികം ശ്രമകരമായ രക്ഷാ പ്രവത്തനത്തിന് ശേഷമാണ് സനോജിനെ സുരക്ഷിതമായി ഫയർ ഫോഴ്‌സ് സംഘം മരത്തിൽ നിന്നും താഴെ ഇറക്കിയത്.

രക്ഷാപ്രവർത്തനത്തിൽ ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജീവൻ, സീനിയർ ഫയർ ഓഫീസർമാരായ അബ്ദുള്ള, അശോകൻ, ഫയർ ഓഫീസർ മാരായ ബഞ്ചമിൻ, അനീഷ് മാത്യു, രോഷിത്, അനീഷ് പാലവിള, എഫ്.ആർ.ഒ.ഡി.മാരായ നൗഷാദ്, രാഹുൽ, ഹോം ഗാർഡ് രമേഷ്, ബിനോയി, ധനേഷ്, ദിലീപ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179939/fire-force)