---
title: "#bear | കരടിയുടെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ: നഗരം വിട്ടതായി സൂചന "
english_title: "More CCTV footage of bear"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179941/more-cctv-footage-of-bear"
published_at: "2024-01-27T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4dae2689d9_WhatsApp_Image_2024-01-27_at_11.34.10_AM.jpeg"
keywords: []
---

# #bear | കരടിയുടെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ: നഗരം വിട്ടതായി സൂചന 

> **Lead Summary:** **സുൽത്താൻബത്തേരി: **നഗരത്തിലെത്തിയ കരടിയുടെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. ടൗണിലും കോടതി വളപ്പിലുമെത്തിയ കരടി നഗരം വിട്ടതായാണ് സൂചന. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സുൽത്താൻ ബത്തേരി കോടതി വളപ്പിൽ കരടിയെത്തിയത്. എതിർ വശത്തു നിന്ന് എത്തിയ കരടി ദേശീയപാത മുറിച്ചുകടന്ന് കോടതി വളപ്പിലേക്ക് കടക്കുകയായിരുന്നു.

## Article Content

**സുൽത്താൻബത്തേരി: **നഗരത്തിലെത്തിയ കരടിയുടെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. ടൗണിലും കോടതി വളപ്പിലുമെത്തിയ കരടി നഗരം വിട്ടതായാണ് സൂചന. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സുൽത്താൻ ബത്തേരി കോടതി വളപ്പിൽ കരടിയെത്തിയത്. എതിർ വശത്തു നിന്ന് എത്തിയ കരടി ദേശീയപാത മുറിച്ചുകടന്ന് കോടതി വളപ്പിലേക്ക് കടക്കുകയായിരുന്നു.

ഈ സമയം ഇവിടെ നിർത്തിയ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് കരടിയെ കണ്ടത്. തുടർന്ന് കോടതിയുടെ പുറകു വശത്തെ മതിൽ ചാടി കോളിയാടി ഭാഗത്തേക്ക് മാറിയെന്നാണ് വിവരം. സംഭവമറിഞ്ഞ് വനം വകുപ്പും പൊലിസും സ്ഥലത്തെത്തിയിരുന്നു. അതേ സമയം കോളിയാടി ഭാഗത്തും കരടിയെ കണ്ടതായി ജനങ്ങൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179941/more-cctv-footage-of-bear)