---
title: "#kalppatta | പാത്രിയർക്കീസ് ബാവയുടെ സന്ദർശനം; സൺഡേ സ്കൂൾ വിളംബര റാലി ഞായറാഴ്ച "
english_title: "Visit of Patriarch Bava"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179944/visit-of-patriarch-bava"
published_at: "2024-01-27T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4dd99ceac1_Picsart_24-01-27_16-08-19-113.jpg"
keywords: []
---

# #kalppatta | പാത്രിയർക്കീസ് ബാവയുടെ സന്ദർശനം; സൺഡേ സ്കൂൾ വിളംബര റാലി ഞായറാഴ്ച 

> **Lead Summary:** **കൽപ്പറ്റ: **യാക്കോബായ സഭയുടെ ആഗോള തലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവയുടെ വയനാട് സന്ദർശനത്തിന് മുന്നോടിയായി സൺഡേ സ്കൂളുകളിൽ വിളംബര റാലി സംഘടിപ്പിക്കുമെന്ന് ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു.

## Article Content

**കൽപ്പറ്റ: **യാക്കോബായ സഭയുടെ ആഗോള തലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവയുടെ വയനാട് സന്ദർശനത്തിന് മുന്നോടിയായി സൺഡേ സ്കൂളുകളിൽ വിളംബര റാലി സംഘടിപ്പിക്കുമെന്ന് ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു.

വി. കുർബ്ബാനക്ക് ശേഷം പി.ടി.എ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ റാലികൾ സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് പാത്രിയർക്കീസ് ബാവ ഇന്ത്യാ സന്ദർശന ഭാഗമായി വയനാട്ടിലെത്തുന്നത്. ഒന്നാം തിയ്യതി മീനങ്ങാടി അരമനയിൽ സ്വീകരണവും സംഘടിപ്പിക്കുന്നുണ്ട്. രണ്ടാം തിയതി മീനങ്ങാടി കത്തീഡ്രൽ ദേവാലയത്തിൽ ബാവ വി.കുർബ്ബാന അർപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179944/visit-of-patriarch-bava)