---
title: "#aralam | റിപ്പബ്ലിക് ദിനത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു"
english_title: "Replublic day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179969/replublic-day"
published_at: "2024-01-27T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b50877d9555_WhatsApp_Image_2024-01-27_at_5.47.18_PM.jpeg"
keywords: []
---

# #aralam | റിപ്പബ്ലിക് ദിനത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു

> **Lead Summary:** **ഇരിട്ടി: **ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75 വാർഷികത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച ആറളം ഗ്രാമ പഞ്ചായത്തിലെ പട്ടികവർഗ്ഗ കുടുംബങ്ങളെ ആദരിച്ചു. അമൃത സരോവർ പദ്ധതിയിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച് നവീകരിച്ച ആറളം ഫാമിലെ മൂന്നുകുളം പ്രദേശത്തെ കുളത്തിന്റെ തീരത്ത് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ദേശീയ പതാക ഉയർത്തി.

## Article Content

**ഇരിട്ടി: **ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75 വാർഷികത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച ആറളം ഗ്രാമ പഞ്ചായത്തിലെ പട്ടികവർഗ്ഗ കുടുംബങ്ങളെ ആദരിച്ചു. അമൃത സരോവർ പദ്ധതിയിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച് നവീകരിച്ച ആറളം ഫാമിലെ മൂന്നുകുളം പ്രദേശത്തെ കുളത്തിന്റെ തീരത്ത് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ദേശീയ പതാക ഉയർത്തി.

റിപ്പബ്ലിക് ദിനം വരെ 200 തൊഴിൽ ദിനം പൂർത്തീകരിച്ച 91 കുടുംബങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉപഹാരം നൽകി ആദരിച്ചു. പട്ടികവർഗ്ഗ മേഖലയിലെ കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങൾ നൽകുന്നതിന് മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനും മേറ്റ് മാർക്ക് പരിശീലനം നൽകുന്നതിനും ഇടപെട്ട് പ്രവർത്തിച്ച ജോയിന്റ് പ്രാഗ്രാം കോ ഓർഡിനേറ്റർ പി.സുരേന്ദ്രനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ അനുമോദിച്ചു ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ പി പി മീരാഭായ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ശോഭ, ജോയിന്റ് ബി ഡി ഓ പി ദിവാകരൻ, ജി ഇ ഒ സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ അഭിനവ് എന്നിവർ സംസാരിച്ചു ആറളം ഗ്രാമപഞ്ചായത്തിലെ മേറ്റ്മാർ തൊഴിലാളികൾ എസ് ടി പ്രൊമോട്ടർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179969/replublic-day)