---
title: "ഇരിട്ടി എം.ജി കോളേജിൽ ജെയ്സ് ടോമിൻ്റ സ്മരണാർത്ഥം  നടത്തിയ ക്വിസ് മത്സരം സമാപിച്ചു"
english_title: "Mg college "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179984/mg-college"
published_at: "2024-01-27T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b50784aa582_IMG-20240127-WA0003.jpg"
keywords: []
---

# ഇരിട്ടി എം.ജി കോളേജിൽ ജെയ്സ് ടോമിൻ്റ സ്മരണാർത്ഥം  നടത്തിയ ക്വിസ് മത്സരം സമാപിച്ചു

> **Lead Summary:** **ഇരിട്ടി:** എം.ജി കോളേജിലെ ബി എസ് സി ഫിസിക്സ് വിദ്യാർത്ഥിയായിരുന്ന ജെയ്സ് ടോമിൻ്റ സ്മരണാർത്ഥം കോളേജിൽ വെച്ച് നടത്തി വരുന്ന ക്വിസ് മത്സരങ്ങൾക്ക് സമാപനം കുറിച്ചു. കോളേജ് തല മത്സരങ്ങളാണ് ഇന്ന് നടന്നത്. ഒന്നാം സ്ഥാനം മഹാത്മാഗാന്ധി കോളേജ് വിദ്യാർത്ഥികൾ നേടി. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് രണ്ടാം സ്ഥാനവും മട്ടന്നൂർ പിആർഎൻഎസ് എസ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

## Article Content

**ഇരിട്ടി:** എം.ജി കോളേജിലെ ബി എസ് സി ഫിസിക്സ് വിദ്യാർത്ഥിയായിരുന്ന ജെയ്സ് ടോമിൻ്റ സ്മരണാർത്ഥം കോളേജിൽ വെച്ച് നടത്തി വരുന്ന ക്വിസ് മത്സരങ്ങൾക്ക് സമാപനം കുറിച്ചു. കോളേജ് തല മത്സരങ്ങളാണ് ഇന്ന് നടന്നത്. ഒന്നാം സ്ഥാനം മഹാത്മാഗാന്ധി കോളേജ് വിദ്യാർത്ഥികൾ നേടി. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് രണ്ടാം സ്ഥാനവും മട്ടന്നൂർ പിആർഎൻഎസ് എസ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹയർ സെക്കണ്ടറി, ഹൈസ്കൂർ വിഭാഗങ്ങങ്ങളിൽ നേരത്തെ ക്വിസ് മത്സരങ്ങൾ നടത്തിയിരുന്നു. ക്വിസ് മാസ്റ്റർ വി.എം. പ്രണവ് ചന്ദ്രൻ, ഫിസിക്സ് വിഭാഗം മേധാവി സന്ധ്യ സി.വി, ഫിസിക്സ് അസോസിയേഷൻ സെക്രട്ടറി പി.വി നവജ്യോത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179984/mg-college)