---
title: "കോടികളുടെ ഗ്രാന്‍റ് തരുന്നില്ല: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി"
english_title: "Chief-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179990/chief-minister"
published_at: "2024-01-27T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b50f013de76_n5779983321706364563749ecfab92390cc8975bd3499ab7100fbabe6db2f07c986418851bca6b689de1762.jpg"
keywords: []
---

# കോടികളുടെ ഗ്രാന്‍റ് തരുന്നില്ല: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം:** കേന്ദ്രസർക്കാർ സംസ്ഥാനത്തിന്‍റെ സാന്പത്തിക പ്രതിന്ധി രൂക്ഷമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വായ്പാ പരിധി വെട്ടിക്കുറച്ചു. ആറായിരം കോടിയുടെ കുറവ് 2023- 24 കാലയളവില്‍ ഉണ്ടായി. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചു. 

## Article Content

**തിരുവനന്തപുരം:** കേന്ദ്രസർക്കാർ സംസ്ഥാനത്തിന്‍റെ സാന്പത്തിക പ്രതിന്ധി രൂക്ഷമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വായ്പാ പരിധി വെട്ടിക്കുറച്ചു. ആറായിരം കോടിയുടെ കുറവ് 2023- 24 കാലയളവില്‍ ഉണ്ടായി. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചു. 

ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ കേരളത്തിന് അതുമൂലം നഷ്ടമുണ്ടായി. ജനസംഖ്യാ പരിധി വച്ച്‌ നികുതി വിഭജിച്ചത് ദോഷം ചെയ്തു. ലൈഫ് വീടുകള്‍ ഓരോരുത്തരുടെയും സ്വന്തമാണ്. അവിടെ എന്തെങ്കിലും എഴുതിവക്കാനാകില്ല. അത്തരത്തില്‍ ഒരു ബ്രാന്‍റിംഗിനും കേരളം തയാറല്ലെന്നും തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കോളജ് അധ്യാകർക്ക് യുജിസി നിരക്കില്‍ ശമ്ബളപരിഷ്കാരം നടപ്പാക്കിയ വകയിലുള്ള 750 കോടിയുടെ ഗ്രാന്‍റ് ലഭിച്ചിട്ടില്ല. നെല്ലുസംഭരണത്തിലെ 752 കോടിയും , ഭക്ഷ്യസുരക്ഷ 61 കോടിയും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനെതിരെയാണ് ന്യൂഡല്‍ഹിയില്‍ ഫെബ്രുവരി എട്ടിന് സമരത്തിനിറങ്ങുന്നത്. എംപിമാർ, എംഎല്‍എമാർ അടക്കം പങ്കെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനാധിപത്യത്തെ അർത്ഥവത്താക്കിയ പരിപാടിയായിരുന്നു നവകേരള സദസെന്നും മന്ത്രിസഭ ജനങ്ങളോട് നേരിട്ട് സംവദിച്ചെന്നും കേരളാ വികസനത്തിന് ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന പ്രഖ്യാപനമായി നവകേരള സദസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179990/chief-minister)