---
title: "യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് റെജിനോൾഡും സഹഭാരവാഹികളും സ്ഥാനമേറ്റു"
english_title: "Youth Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180075/youth-congress"
published_at: "2024-01-28T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b5e52b1813a_IMG-20240128-WA0001.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് റെജിനോൾഡും സഹഭാരവാഹികളും സ്ഥാനമേറ്റു

> **Lead Summary:** **കൊട്ടിയൂർ: **യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് റെജിനോൾഡ് ഓളാട്ടുപുറത്തിൻ്റെ യും സഹഭാരവാഹികളുടെയും സ്ഥാനാരോഹണ ചടങ്ങ് കൊട്ടിയൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ചു നടന്നു. അഡ്വ. സണ്ണി ജോസഫ്, എം എൽ എ പരിപാടി ഉത്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് നിവിൽ മാനുവൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ നിയോജകമണ്ഡലം എം എൽ എ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായി.

## Article Content

**കൊട്ടിയൂർ: **യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് റെജിനോൾഡ് ഓളാട്ടുപുറത്തിൻ്റെ യും സഹഭാരവാഹികളുടെയും സ്ഥാനാരോഹണ ചടങ്ങ് കൊട്ടിയൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ചു നടന്നു. അഡ്വ. സണ്ണി ജോസഫ്, എം എൽ എ പരിപാടി ഉത്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് നിവിൽ മാനുവൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ നിയോജകമണ്ഡലം എം എൽ എ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായി.

എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദ്, യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി റോബർട്ട് വെള്ളംവെള്ളി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി പിസി യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റ് സുധീപ് ജെയിംസ്, പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം, മണ്ഡലം പ്രസിഡൻ്റ് സണ്ണി വേലിക്കത്ത്, കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബൂബക്കർ പൂക്കോത്ത്, ഹരിദാസൻ, ബ്ലോക്ക് സെക്രട്ടറി ബിജു ഓളാട്ടുപുറം, തോമസ് വർഗീസ്, ബ്ലോക്ക് സെക്രട്ടറി ജിജോ അറക്കൽ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജൈഷ ബിജു, പി സി തോമസ്, ബാബു മാങ്കോട്ടിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മേരി നീണ്ടുതലക്കൽ, ബാബു കുല്ലുങ്കൽ, ജോർജ് കൂട്ടുങ്കൽ, ജോയി ഓരത്തേൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180075/youth-congress)