---
title: "ഗവര്‍ണറുടെ വിഡ്ഢി വേഷം കേന്ദ്ര പിന്തുണയോടെ: എം.വി. ഗോവിന്ദൻ"
english_title: "Mv govindan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180084/mv-govindan"
published_at: "2024-01-28T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b5eb4f98868_n578117338170642096405608ad9f4a9033c4e19d33b29963dac8765b1468a7efb3c839128ae006e5189d75.jpg"
keywords: []
---

# ഗവര്‍ണറുടെ വിഡ്ഢി വേഷം കേന്ദ്ര പിന്തുണയോടെ: എം.വി. ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം:** ഗവര്‍ണറുടെ വിഡ്ഢി വേഷം കേന്ദ്ര പിന്തുണയോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പലതും ഉദ്ദേശിച്ച്‌ കെട്ടുന്ന വിഡ്ഢി വേഷം കേരളത്തില്‍ ഏശില്ല. സിആര്‍പിഎഫ് വരുന്നതുകൊണ്ട് പ്രതിഷേധം അവസാനിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം:** ഗവര്‍ണറുടെ വിഡ്ഢി വേഷം കേന്ദ്ര പിന്തുണയോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പലതും ഉദ്ദേശിച്ച്‌ കെട്ടുന്ന വിഡ്ഢി വേഷം കേരളത്തില്‍ ഏശില്ല. സിആര്‍പിഎഫ് വരുന്നതുകൊണ്ട് പ്രതിഷേധം അവസാനിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

മിഠായി തെരുവില്‍ ഹലുവയും മിഠായിയും വാങ്ങാൻ പോയപ്പോള്‍ ഒരു സെക്യൂരിറ്റിയും ഗവര്‍ണര്‍ക്ക് വേണ്ടിവന്നില്ലല്ലോ?. ഇന്നലെ തന്‍റെ വണ്ടിക്ക് അടിച്ചു എന്ന് ഗവര്‍ണര്‍ പറഞ്ഞത് ശുദ്ധ കളവാണെന്ന് മാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കി. 

> പ്രതിഷേധക്കാർ വാഹനത്തിന് അടുത്ത് പോലും എത്തിയില്ല. പലതുമെന്ന പോലെ ഇതും കളവാണ്. പലതും ഉദ്ദേശിച്ച്‌ കെട്ടുന്ന വിഡ്ഢി വേഷം കേരളത്തില്‍ ഏശില്ല. "എക്‌സ്' പോയ "വൈ' വരും. അതുകൊണ്ട് തിരിച്ച്‌ വിളിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം വരണം. എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

ചിലപ്പോള്‍ ഇനിയും ഇതുപോലുള്ള ആർഎസ് എസുകാരനാകും വരുന്നത്. സിആർപിഎഫ് വന്നത് കൊണ്ട് ആരും ഗവർണർക്കെതിരായ പ്രതിഷേധം അവസാനിക്കില്ല. പ്രഖ്യാപിച്ച പ്രതിഷേധങ്ങളെല്ലാം ആര് വന്നാലും നടക്കും. കേന്ദ്ര സുരക്ഷ ഏർപ്പെടുത്തുന്നതില്‍ മാത്രമല്ല ഒന്നിലും നടപടിക്രമം പാലിച്ചിട്ടില്ല. നിയമപ്രകാരമെങ്കില്‍ ഗവർണർ ഇങ്ങനെ പെരുമാറുമോയെന്നും ഗോവിന്ദൻ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180084/mv-govindan)