---
title: "വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യത സിപിഎം ഏറ്റെടുക്കും"
english_title: "Cpm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180096/cpm"
published_at: "2024-01-28T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b5f22267732_n5781153121706422723320b3110dd39dae6a0eeceb4c35c511ab05a27d89ae2c92b82d0efaecef443def3c.jpg"
keywords: []
---

# വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യത സിപിഎം ഏറ്റെടുക്കും

> **Lead Summary:** **കുമളി:** വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ സാമ്ബത്തിക ബാധ്യതകള്‍ സിപിഎം ഏറ്റെടുക്കും. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടയ്ക്കാനുള്ള 7,31,910 രൂപയുടെ വായ്പ ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. 

## Article Content

**കുമളി:** വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ സാമ്ബത്തിക ബാധ്യതകള്‍ സിപിഎം ഏറ്റെടുക്കും. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടയ്ക്കാനുള്ള 7,31,910 രൂപയുടെ വായ്പ ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. 

ബുധനാഴ്ച നാലിന് വണ്ടിപ്പെരിയാറില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബാങ്ക് അധികൃതർക്ക് ഈ തുക കൈമാറും. സിപിഎം ഏരിയ സെക്രട്ടറി എസ്. ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കില്‍നിന്ന് അഞ്ച് ലക്ഷം രൂപയാണ് പെണ്‍കുട്ടിയുടെ അച്ഛൻ വായ്പയെടുത്തത്.

2019ല്‍ ആകെയുള്ള 14 സെന്‍റ് സ്ഥലം പണയപ്പെടുത്തിയാണ് വായ്പ എടുത്തത്. മരിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനു വേണ്ടിയായിരുന്നു ഇത്. 

എന്നാല്‍ ആറു വയസുകാരിയുടെ മരണത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങി. ഇതോടെ കുടിശിക ഉള്‍പ്പെടെ തുക വർധിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180096/cpm)