---
title: "മുഖ്യമന്ത്രിയുടേത് എസ്‌എഫ്‌ഐക്കാരെ ഇറക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമം: കെ. മുരളീധരന്‍"
english_title: "K muraleedharan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180097/k-muraleedharan"
published_at: "2024-01-28T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b5f31314382_n578105216170642296107097cb4b055580eeb3e0b6b1ba1440ece2fc87e0a33aa379e7c9359d1a8938ec04.jpg"
keywords: []
---

# മുഖ്യമന്ത്രിയുടേത് എസ്‌എഫ്‌ഐക്കാരെ ഇറക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമം: കെ. മുരളീധരന്‍

> **Lead Summary:** **കോഴിക്കോട്: **കൊല്ലം നിലമേലില്‍ റോഡരികില്‍ കസേര ഇട്ട് ഇരുന്നുള്ള ഗവര്‍ണുടെ പ്രതിഷേധത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഗവര്‍ണര്‍ തെരുവില്‍ ഇരുന്നത് മോശപ്പെട്ട കാര്യമാണെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.

## Article Content

**കോഴിക്കോട്: **കൊല്ലം നിലമേലില്‍ റോഡരികില്‍ കസേര ഇട്ട് ഇരുന്നുള്ള ഗവര്‍ണുടെ പ്രതിഷേധത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഗവര്‍ണര്‍ തെരുവില്‍ ഇരുന്നത് മോശപ്പെട്ട കാര്യമാണെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.

തെരുവില്‍ ഇരിക്കേണ്ട ആളല്ല ഗവര്‍ണര്‍. ഗവര്‍ണറെ കരിങ്കൊടി കാണിക്കാനെത്തുമ്ബോള്‍ പോലീസ് അഡ്ജസ്റ്റ്‌മെന്‍റ് ചെയ്യുകയാണ്. ഇതേ ഇളവ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് കിട്ടുന്നില്ലല്ലോ എന്നും മുരളീധരന്‍ പറഞ്ഞു

സിആര്‍പിഎഫിനെ വരുത്തേണ്ട സാഹചര്യം കേരളം ക്ഷണിച്ച്‌ വരുത്തിയതാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.ഇതെല്ലാം കേരളത്തിന് നാണക്കേടാണ്. 

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ തിരിഞ്ഞത് മുഖ്യമന്ത്രിക്ക് സൗകര്യമായി. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉള്‍പ്പെടെയുള്ള വിഷയത്തില്‍നിന്ന് ശ്രദ്ധ മാറി.

അടുത്ത തെരഞ്ഞെടുപ്പിന് മുമ്ബ് പോസ്റ്റര്‍ അടിക്കാന്‍ സിആര്‍പിഎഫുകാരുടെ അടി കിട്ടുന്ന എസ്എഫ്‌ഐക്കാരുടെ ചിത്രവും ചിലപ്പോള്‍ കിട്ടാന്‍ സാധ്യതയുണ്ട്. എസ്‌എഫ്‌ഐക്കാരെ ഇറക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പിണറായിയുടെ ശ്രമമെന്നും മുരളീധരന്‍ വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180097/k-muraleedharan)