---
title: "ഗവര്‍ണറെ തിരിച്ചുവിളിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം വേണം: തോമസ് ഐസക്"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180121/governor"
published_at: "2024-01-28T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b6014be66ac_n5781142021706426594225ee5e1b9f051f048df85cbae0fb171d9460e79627f0c359cbdfbcdf5a2417476c.jpg"
keywords: []
---

# ഗവര്‍ണറെ തിരിച്ചുവിളിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം വേണം: തോമസ് ഐസക്

> **Lead Summary:** **തിരുവനന്തപുരം:** ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍ക്കാരിനെതിരേ പടനയിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തില്‍ രാഷ്ട്രീയ തീരുമാനം വേണം. ഗവര്‍ണര്‍ നടത്തുന്നതെല്ലാം ബിജെപി അറിഞ്ഞുകൊണ്ടുള്ള നീക്കമാണ്. 

## Article Content

**തിരുവനന്തപുരം:** ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍ക്കാരിനെതിരേ പടനയിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തില്‍ രാഷ്ട്രീയ തീരുമാനം വേണം. ഗവര്‍ണര്‍ നടത്തുന്നതെല്ലാം ബിജെപി അറിഞ്ഞുകൊണ്ടുള്ള നീക്കമാണ്. 

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബിജെപിയുടെ കാര്യപരിപാടി ഇതാണ്. അത് നിര്‍വഹിക്കുക മാത്രമാണ് ഗവര്‍ണര്‍ ചെയ്യുന്നത്. കേരളത്തിന്‍റെ ക്രമസമാധാനത്തിലേക്ക് കൈ കടത്താനാണ് ബിജെപിയുടെ നീക്കമെന്നും അദ്ദേഹം പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180121/governor)