---
title: "#Adalat | ഭൂമി തരം മാറ്റം അദാലത്ത് 29ന് "
english_title: " #Adalat | Land Type Change Adalat on 29"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180130/adalat-land-type-change-adalat-on-29"
published_at: "2024-01-28T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b60937d8789_download_(28).jpeg"
keywords: []
---

# #Adalat | ഭൂമി തരം മാറ്റം അദാലത്ത് 29ന് 

> **Lead Summary:** **തലശ്ശേരി**: തലശ്ശേരി സബ് കലക്ടര്‍ ഓഫീസ് പരിധിയിലെയും തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ പരിധിയിലെയും ഭൂമി തരം മാറ്റം അനുവദിച്ചുള്ള ഉത്തരവ് വിതരണം ജനുവരി 29ന് നടക്കും. തീര്‍പ്പ് കല്‍പിച്ച കേസുകളിലെ അപേക്ഷകര്‍ക്കാണ് തരം മാറ്റം ഉത്തരവ് നല്‍കുക. ഇതുസംബന്ധിച്ച് അപേക്ഷകര്‍ക്ക് ടോക്കണ്‍ നമ്പര്‍ സഹിതം മൊബൈല്‍ സന്ദേശം അയച്ചിട്ടുണ്ട്.

## Article Content

**തലശ്ശേരി**: തലശ്ശേരി സബ് കലക്ടര്‍ ഓഫീസ് പരിധിയിലെയും തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ പരിധിയിലെയും ഭൂമി തരം മാറ്റം അനുവദിച്ചുള്ള ഉത്തരവ് വിതരണം ജനുവരി 29ന് നടക്കും. തീര്‍പ്പ് കല്‍പിച്ച കേസുകളിലെ അപേക്ഷകര്‍ക്കാണ് തരം മാറ്റം ഉത്തരവ് നല്‍കുക. ഇതുസംബന്ധിച്ച് അപേക്ഷകര്‍ക്ക് ടോക്കണ്‍ നമ്പര്‍ സഹിതം മൊബൈല്‍ സന്ദേശം അയച്ചിട്ടുണ്ട്.

തലശ്ശേരിയില്‍ രാവിലെ ഒമ്പത് മണിക്ക് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ പരിധിയിലേത് ഉച്ചക്ക് രണ്ട് മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലുമാണ് നടക്കുക. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമപ്രകാരം ഭൂമി തരം മാറ്റുന്നതിന് 2023 ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകളില്‍ 25 സെന്റ് വരെയുള്ള സൗജന്യമായി തരം മാറ്റം അനുവദിക്കേണ്ടവയാണ് തീര്‍പ്പാക്കിയത്. മൊബൈല്‍ സന്ദേശം ലഭിച്ചവര്‍ എത്തിച്ചേരണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180130/adalat-land-type-change-adalat-on-29)