---
title: "#Kalolsavam | കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Kerala State School Kalolsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180135/kerala-state-school-kalolsavam"
published_at: "2024-01-28T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b60cd736c52_IMG-20240128-WA0027.jpg"
keywords: []
---

# #Kalolsavam | കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** **കണ്ണൂർ: **കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ചിറക്കൽ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രുതിയുടെ അധ്യക്ഷതയിൽ പരിപാടി അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ചിറക്കൽ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രുതിയുടെ അധ്യക്ഷതയിൽ പരിപാടി അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ, വൈസ് പ്രസിഡണ്ട് പി. അനിൽകുമാർ, സജിത്ത് മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ടി.കെ. മോളി, എൻ. ശശീന്ദ്രൻ, കെ. വത്സല, ഉദ്യോഗസ്ഥർ, വാർഡ് മെമ്പർമാർ, വിദ്യാർഥികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180135/kerala-state-school-kalolsavam)