---
title: "#Sudhakaran | സമരാഗ്നി ജാഥ ഇരു സർക്കാരുകൾക്കും എതിരെയുള്ള തീജ്വാലയാകും; കെ.സുധാകരൻ"
english_title: " K. Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180137/k-sudhakaran"
published_at: "2024-01-28T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b6134b6c1a9_k-sudhakaran-1.jpg"
keywords: []
---

# #Sudhakaran | സമരാഗ്നി ജാഥ ഇരു സർക്കാരുകൾക്കും എതിരെയുള്ള തീജ്വാലയാകും; കെ.സുധാകരൻ

> **Lead Summary:** കണ്ണൂർ: കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾക്കെതിരെയുള്ള തീജ്വാലയായിരിക്കും സമരാഗ്നിജാഥയെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി. കണ്ണൂരിൽ ഫെബ്രുവരി 10-ന് നടക്കുന്ന സമരാഗ്നി ജാഥയുടെ നടത്തിപ്പിനായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഒരുക്കിയ സ്വാഗതസംഘം ഓഫീസ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

കണ്ണൂർ: കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾക്കെതിരെയുള്ള തീജ്വാലയായിരിക്കും സമരാഗ്നിജാഥയെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി. കണ്ണൂരിൽ ഫെബ്രുവരി 10-ന് നടക്കുന്ന സമരാഗ്നി ജാഥയുടെ നടത്തിപ്പിനായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഒരുക്കിയ സ്വാഗതസംഘം ഓഫീസ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാർക്ക്‌ ജീവിക്കാൻ സാധിക്കാത്ത വിധമാണ് ഭരണം നടക്കുന്നത്. പ്രതിഷേധിക്കുന്നവരെ ക്രൂരമായി നേരിടുന്നു. എതിർക്കുന്നവരെ ശരിയാക്കുന്ന സമീപനമാണ് സർക്കാരുകളുടേതെന്നും അതിനാൽ ഒരു ജനകീയപോരാട്ടമായി ജാഥ മാറുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ പി.എം.നിയാസ്, കെ.ജയന്ത്, മുൻ മേയർ അഡ്വ. ടി.ഒ.മോഹനൻ, പ്രൊഫ. എ.ഡി.മുസ്തഫ, ഷമാ മുഹമ്മദ്, കെ.പ്രമോദ്, വി.വി.പുരുഷോത്തമൻ, ശ്രീജ മഠത്തിൽ, കെ.സി.മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180137/k-sudhakaran)