---
title: "#Kannavam | കണ്ണവം ഗവ. ട്രൈബൽ യു.പി. സ്കൂളിൽ 'കാടും കടലും' ട്വിന്നിംഗ് പ്രോഗ്രാം "
english_title: " Kannavam Govt. Tribal U.P. school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180152/kannavam-govt-tribal-up-school"
published_at: "2024-01-28T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b61fcf7cc3f_IMG-20240128-WA0044.jpg"
keywords: []
---

# #Kannavam | കണ്ണവം ഗവ. ട്രൈബൽ യു.പി. സ്കൂളിൽ 'കാടും കടലും' ട്വിന്നിംഗ് പ്രോഗ്രാം 

> **Lead Summary:** **കണ്ണവം**: കണ്ണവം ഗവ. ട്രൈബൽ യു.പി. സ്കൂളിൽ 'കാടും കടലും' ട്വിന്നിംഗ് പ്രോഗ്രാം നടത്തി. തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു. പി സ്കൂളിലെ വിദ്യാർത്ഥികളും കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ വിദ്യാർത്ഥികളുമാണ് ജനുവരി 26,27 തീയതികളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തത്.

## Article Content

**കണ്ണവം**: കണ്ണവം ഗവ. ട്രൈബൽ യു.പി. സ്കൂളിൽ 'കാടും കടലും' ട്വിന്നിംഗ് പ്രോഗ്രാം നടത്തി. തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു. പി സ്കൂളിലെ വിദ്യാർത്ഥികളും കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ വിദ്യാർത്ഥികളുമാണ് ജനുവരി 26,27 തീയതികളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തത്.

സാമൂഹ്യപരമായും സാമ്പത്തികപരമായും സാംസ്‌കാരികപരമായും വ്യത്യസ്ത തലങ്ങളിൽ ജീവിക്കുന്ന കുട്ടികൾക്ക് പ്രശ്നങ്ങളും പരിഹാരങ്ങളും പങ്കിടാനും അഭിപ്രായങ്ങൾ കൈമാറാനും പരസ്പരം പഠിക്കാനും പൊതുവായ താല്പര്യങ്ങളിലൂടെ സൗഹൃദങ്ങൾ സൃഷ്ടിക്കാനും ക്യാമ്പിലൂടെ സാധിച്ചു.

 സംസ്കാരവിനിമയത്തിലൂടെ കുട്ടികളിൽ ആശയ വിനിമയശേഷി ആർജ്ജിക്കുക, സമഭാവന വളർത്തി ജീവിത നൈപുണി വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നടത്തിയ പരിപാടി പാട്യം പഞ്ചായത്ത്‌ പ്രസിഡന്റ് എൻ.വി. ഷിനിജ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി.പി. സന്ധ്യ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ബി.പി.സി.എൻ. സതീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ എ.പി. രാജേഷ്, കെ. രാജീവൻ, എൻ. ജയരാജൻ, ജയപ്രസാദ്, നിഷാന്ത്, എം. ആരിഫ എന്നിവർ സംസാരിച്ചു.

മാത്യൂസ് വയനാട്, ശശിധരൻ മനേക്കര, സൗമ്യേന്ദ്രൻ കണ്ണംവെള്ളി എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. സമാപന സമ്മേളനത്തോടനുബന്ധിച്ച് രക്ഷിതാക്കൾ കൈകൊട്ടിക്കളി അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180152/kannavam-govt-tribal-up-school)