---
title: "പെന്‍ഷന് അപേക്ഷിച്ചാലും സഖാക്കള്‍ പാസാക്കില്ല, കൈമടക്ക് കൊടുത്തില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന് ജി.സുധാകരന്‍"
english_title: "G sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180158/g-sudhakaran"
published_at: "2024-01-28T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b62220dcf93_n578167266170643502320069cd8c063c1a294fdc1ce511a0d03ef896a5ab93d6b2403d06f0dde3c6e78334.jpg"
keywords: []
---

# പെന്‍ഷന് അപേക്ഷിച്ചാലും സഖാക്കള്‍ പാസാക്കില്ല, കൈമടക്ക് കൊടുത്തില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന് ജി.സുധാകരന്‍

> **Lead Summary:** **ആലപ്പുഴ:** കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും ചെയ്യില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍. പെന്‍ഷന് അപേക്ഷിച്ചാലും സഖാക്കള്‍ പാസാക്കില്ല. അപേക്ഷ അവിടെക്കിടക്കുമെന്നും സുധാകരന്‍ വിമര്‍ശിച്ചു.

## Article Content

**ആലപ്പുഴ:** കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും ചെയ്യില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍. പെന്‍ഷന് അപേക്ഷിച്ചാലും സഖാക്കള്‍ പാസാക്കില്ല. അപേക്ഷ അവിടെക്കിടക്കുമെന്നും സുധാകരന്‍ വിമര്‍ശിച്ചു.

ആലപ്പുഴിലെ പൊതുപരിപാടിയില്‍ സംസാരിക്കുമ്ബോഴാണ് വിമര്‍ശനം. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്‍റുമാരില്‍ ചിലര്‍ക്ക് സൂക്കേട് കൂടുതലാണ്. അവര്‍ ഒന്നും കൊടുക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഞാന്‍ തമ്ബുരാന്‍ ബാക്കിയുള്ളവര്‍ മലപുലയന്‍ എന്നാണ് പലരുടെയും ചിന്ത. ആത്മപ്രശംസ പഴയ തമ്ബുരാക്കന്‍മാരുടെ മനോഭാവമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180158/g-sudhakaran)