---
title: "#kannoor | കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ വനിതാവേദി ശിൽപ്പശാല "
english_title: "Vanitavedi Workshop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180159/vanitavedi-workshop"
published_at: "2024-01-28T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b62273d5fe6_Screenshot_2024-01-28-15-10-46-82_ea26012d9a5b81ef1ae4314c8ea86412.jpg"
keywords: []
---

# #kannoor | കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ വനിതാവേദി ശിൽപ്പശാല 

> **Lead Summary:** **കൂത്തുപറമ്പ്**: കണ്ണൂർ ജില്ല ലൈബ്രറി കൗൺസിലിൻ്റെ പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ നാലു മേഖലകളിൽ സംഘടിപ്പിക്കുന്ന വനിതാവേദി ശിൽപ്പശാല കൂത്തുപറമ്പ് വി.കെ.സി ഹാളിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്തുപറമ്പ്**: കണ്ണൂർ ജില്ല ലൈബ്രറി കൗൺസിലിൻ്റെ പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ നാലു മേഖലകളിൽ സംഘടിപ്പിക്കുന്ന വനിതാവേദി ശിൽപ്പശാല കൂത്തുപറമ്പ് വി.കെ.സി ഹാളിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി അധ്യക്ഷത വഹിച്ചു.

'വനിതാ വേദി എന്ത് എന്തിന്' എന്ന വിഷയം പി. ജനാർദ്ദനൻ മാസ്റ്റർ, 'വനിതാ വേദി എന്റെ വായനശാലയിൽ' എന്ന വിഷയം  പി.കെ. സിന്ധു എന്നിവർ സംസാരിച്ചു. കെ. സുരേന്ദ്രൻ, ഇ. നാരായണൻ, പി.വി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180159/vanitavedi-workshop)