---
title: "വയനാട് ചൂരൽമലയിൽ വളർത്തു നായയെ പുലി കൊന്നു"
english_title: "Chooralmala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180169/chooralmala"
published_at: "2024-01-28T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b62f042ef25_PicsArt_01-28-04.07.35.jpg"
keywords: []
---

# വയനാട് ചൂരൽമലയിൽ വളർത്തു നായയെ പുലി കൊന്നു

> **Lead Summary:** **മേപ്പാടി:** ചൂരൽമലയിൽ പുലിയിറങ്ങി വളർത്തു നായയെ കൊന്നു. ചൂരൽമല ഫാക്ടറിക്ക് സമീപത്തെ ഉണ്ണികൃഷ്ണന്റെ വീട്ടിൽ കെട്ടിയിട്ട നായയെ ആണ് പുലി കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. 

## Article Content

**മേപ്പാടി:** ചൂരൽമലയിൽ പുലിയിറങ്ങി വളർത്തു നായയെ കൊന്നു. ചൂരൽമല ഫാക്ടറിക്ക് സമീപത്തെ ഉണ്ണികൃഷ്ണന്റെ വീട്ടിൽ കെട്ടിയിട്ട നായയെ ആണ് പുലി കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. 

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180169/chooralmala)