---
title: "തോട്ടുകടവ് പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "Binoy kurian "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180170/binoy-kurian"
published_at: "2024-01-28T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b63069c9fbc_IMG-20240128-WA0009.jpg"
keywords: []
---

# തോട്ടുകടവ് പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി:** ആറളം പഞ്ചായത്തിലെ തോട്ടുകടവിലെ പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. കണ്ണൂർ ജില്ലാപഞ്ചായത് 1.18 കോടി രൂപ ചിലവഴിച്ചാണ് എടൂർ പോസ്റ്റ്‌ ഓഫീസ് - ഞണ്ടുംകണ്ണി - പൂതക്കുണ്ട് - ആറളം റോഡിൽ തോട്ടുകടവിൽ പുതിയ പാലം നിർമ്മിക്കുന്നത്. ഏറെക്കാലമായി അപകടാവസ്ഥയിലായിരുന്ന പാലത്തിന് പകരമായാണ് പുതിയപാലം നിർമ്മിക്കുന്നത്.

## Article Content

**ഇരിട്ടി:** ആറളം പഞ്ചായത്തിലെ തോട്ടുകടവിലെ പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. കണ്ണൂർ ജില്ലാപഞ്ചായത് 1.18 കോടി രൂപ ചിലവഴിച്ചാണ് എടൂർ പോസ്റ്റ്‌ ഓഫീസ് - ഞണ്ടുംകണ്ണി - പൂതക്കുണ്ട് - ആറളം റോഡിൽ തോട്ടുകടവിൽ പുതിയ പാലം നിർമ്മിക്കുന്നത്. ഏറെക്കാലമായി അപകടാവസ്ഥയിലായിരുന്ന പാലത്തിന് പകരമായാണ് പുതിയപാലം നിർമ്മിക്കുന്നത്.

ചടങ്ങിൽ ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ടി. സരള മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഷീബ രവി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്സി മോൾ വാഴപ്പള്ളി, സെലീന കെ.പി, വൈ.വൈ മത്തായി, ടി.എ ജോസഫ്, സന്തോഷ് പാലക്കൽ, അഷറഫ് കെ.പി, മാമു ഹാജി, പി. രവീന്ദ്രൻ, കെ.കെ ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180170/binoy-kurian)