---
title: "#iritty | പൊതുജന ആരോഗ്യം നേരിടുന്ന വെല്ലുവിളികൾ; ശില്പശാല സംഘടിപ്പിച്ചു"
english_title: "Workshop was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180188/workshop-was-organized"
published_at: "2024-01-28T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b64396383c3_IMG-20240128-WA0079.jpg"
keywords: []
---

# #iritty | പൊതുജന ആരോഗ്യം നേരിടുന്ന വെല്ലുവിളികൾ; ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **അങ്ങാടിക്കടവ്**: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെയും ഡോൺ ബോസ്കോ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ പൊതുജന ആരോഗ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ശില്പശാല സംഘടിപ്പിച്ചു.

## Article Content

**അങ്ങാടിക്കടവ്**: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെയും ഡോൺ ബോസ്കോ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ പൊതുജന ആരോഗ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ശില്പശാല സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രിസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രിസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു. ഡോൺ ബോസ്കോ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് എച്ച്.ഒ.ഡി ഫാ. സോജൻ പനഞ്ചിക്കൽ എസ്.ഡി.ബി സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ യു.എൻ ആരോഗ്യ ഉപദേഷ്ടാവായ ഡോ. ജോ തോമസ് വിഷയ അവതരണം നടത്തി.

പൊതുജനാരോഗ്യത്തിന്റെ പ്രാധാന്യവും, വെല്ലുവിളികളും, പോംവഴിയും, സാധ്യതകളും തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയമായും ലളിതമായും കാര്യങ്ങൾ അവതരിപ്പിച്ചു. ശില്പശാലയിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തക പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രവർത്തകരുടെ പ്രതിനിധികൾ, ഡോൺബോസ്കോ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180188/workshop-was-organized)