---
title: "#insurance | പേരട്ട വാർഡിൽ സമ്പൂർണ്ണ ഇൻഷുറൻസ് പദ്ധതി പ്രാരംഭ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Insurance Scheme Inception"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180190/insurance-scheme-inception"
published_at: "2024-01-28T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b64546ca7d3_IMG-20240128-WA0080.jpg"
keywords: []
---

# #insurance | പേരട്ട വാർഡിൽ സമ്പൂർണ്ണ ഇൻഷുറൻസ് പദ്ധതി പ്രാരംഭ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പേരട്ട: പേരട്ട വാർഡിൽ സമ്പൂർണ്ണ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടിയായി ക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്ര ഗവർമെന്റിന്റെ ഇൻഷുറൻസ് പദ്ധതി വാർഡിലെ എല്ലാ ജനങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി സെന്റ് ആന്റണീസ് സ്കൂളിൽ നടത്തിയ ക്യാമ്പിൽ 300ഓളം ജനങ്ങൾ പങ്കെടുത്തു.വാർഡ് മെമ്പർ ബിജു വെങ്ങലപ്പള്ളി ക്യാമ്പിന് നേതൃത്വം നൽകി.

## Article Content

പേരട്ട: പേരട്ട വാർഡിൽ സമ്പൂർണ്ണ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടിയായി ക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്ര ഗവർമെന്റിന്റെ ഇൻഷുറൻസ് പദ്ധതി വാർഡിലെ എല്ലാ ജനങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി സെന്റ് ആന്റണീസ് സ്കൂളിൽ നടത്തിയ ക്യാമ്പിൽ 300ഓളം ജനങ്ങൾ പങ്കെടുത്തു.വാർഡ് മെമ്പർ ബിജു വെങ്ങലപ്പള്ളി ക്യാമ്പിന് നേതൃത്വം നൽകി.

പ്രധാനമായും രണ്ട് ഇൻഷുറൻസ് പദ്ധതിയാണ് വാർഡിൽ നടപ്പിലാക്കുക. ജ്യോതി ഭീമ യോജന പദ്ധതി പ്രകാരം 18 മുതൽ 50 വയസുവരെ അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്നതാണ് ഒന്ന്. 436 രൂപയാണ് വാർഷിക പ്രീമിയം. സുരക്ഷാ ഭീമ യോജനയിൽ 18 മുതൽ 70 വയസുവരെ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷയാണ്  രണ്ടാമത്തേത്. 20 രൂപയാണ് വാർഷിക വരിസംഖ്യ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180190/insurance-scheme-inception)