#iritty | ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറത്തിന്റെ ഉദ്ഘാടനവും ചിത്രശിൽപ കരകൗശല പ്രദർശനവും

#iritty | ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറത്തിന്റെ ഉദ്ഘാടനവും ചിത്രശിൽപ കരകൗശല പ്രദർശനവും
Jan 28, 2024 05:51 PM | By Sheeba G Nair

ഇരിട്ടി: ഇരിട്ടി കേന്ദ്രീകരിച്ച് കലാ -സാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെയും ആസ്വാദകരുടെയും കൂട്ടായ്മയിൽ രൂപീകൃതമായ ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറത്തിൻ്റെ ഉദ്ഘാടനം സിനിമാ നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.കെ. ശശിധരൻ അധ്യക്ഷനായി. ചിത്ര-ശിൽപ്പ - കരകൗശല പ്രദർശനം ചിത്രകാരി വിദ്യാസുന്ദർ ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാതല കഥാ കവിതാമത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലതയും, വിദ്യാർത്ഥികൾക്കായുള്ള ജില്ലാ തല മത്സര വിജയികൾക്കുള്ള സമ്മാനദാനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധനും നിർവഹിച്ചു. വിവിധ മേഖലകളിലെ പ്രതിഭകൾക്ക് നൽകുന്ന ആദരവ് നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ് മാനും, ലോഗോ പ്രകാശനം ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. രഞ്ചിത്ത് കമലും, അംഗത്വ വിതരണോദ്ഘാടനം എം.പി.മനോഹരനും നിർവഹിച്ചു. ചടങ്ങിൽ യുവ കവി മനോജ് അത്തി തട്ടിൻ്റെ പ്രഥമ കവിതാ സമാഹാരം " നിലപാട് പ്രകാശനം ചെയ്തു.

നഗരസഭ കൗൺസിലർമാരായ പി. രഘു, വി.പി. അബ്ദുൾ റഷീദ്,സന്തോഷ് കോയിറ്റി, പ്രദീപൻ കക്കറയിൽ, ഡോ.ജി. ശിവരാമകൃഷണൻ, സി. ബാബു, മിനി രാജീവ്, സി.കെ. ലളിത, സുമ സുധാകരൻ എന്നിവർ പ്രസംഗിച്ചു . വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Iriti Arts and Cultural Forum

Next TV

Related Stories
കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന്

May 3, 2024 11:51 AM

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന്

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ് വിധി എട്ടിന്...

Read More >>
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: മോട്ടോർ വാഹന വകുപ്പിന് ആശ്വാസം; സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി

May 3, 2024 11:33 AM

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: മോട്ടോർ വാഹന വകുപ്പിന് ആശ്വാസം; സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: മോട്ടോർ വാഹന വകുപ്പിന് ആശ്വാസം; സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി...

Read More >>
പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് തുടരും

May 3, 2024 11:08 AM

പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് തുടരും

പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ്...

Read More >>
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

May 3, 2024 10:57 AM

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം;...

Read More >>
കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

May 3, 2024 10:42 AM

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം...

Read More >>
മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

May 3, 2024 07:49 AM

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി...

Read More >>
Top Stories