---
title: "#Shamseer | നാടിൻ്റെ വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഏവരും പങ്കാളികളാകണം; സ്പീക്കർ അഡ്വ:എ.എൻ ഷംസീർ"
english_title: "Speaker Adv:AN Shamseer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180194/speaker-advan-shamseer"
published_at: "2024-01-28T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b64b68ee23a_Screenshot_2024-01-28-18-10-36-37_ea26012d9a5b81ef1ae4314c8ea86412.jpg"
keywords: []
---

# #Shamseer | നാടിൻ്റെ വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഏവരും പങ്കാളികളാകണം; സ്പീക്കർ അഡ്വ:എ.എൻ ഷംസീർ

> **Lead Summary:** **തലശ്ശേരി**: നാടിൻ്റെ വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഏവരും പങ്കാളികളാകണമെന്ന് സ്പീക്കർ അഡ്വ:എ.എൻ ഷംസീർ. എന്നാൽ വിമർശനം വേണ്ടിടത്ത് അത് ആവാം എന്നും അദ്ദേഹം പറഞ്ഞു. എരഞ്ഞോളിയിൽ ലൈഫ് ഭവനങ്ങളുടെ താക്കോൽ ദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തലശ്ശേരി**: നാടിൻ്റെ വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഏവരും പങ്കാളികളാകണമെന്ന് സ്പീക്കർ അഡ്വ:എ.എൻ ഷംസീർ. എന്നാൽ വിമർശനം വേണ്ടിടത്ത് അത് ആവാം എന്നും അദ്ദേഹം പറഞ്ഞു. എരഞ്ഞോളിയിൽ ലൈഫ് ഭവനങ്ങളുടെ താക്കോൽ ദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് ഭവന പദ്ധതി പ്രകാരം എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് 2022-23, 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 25 വീടുകളുടെ പൂർത്തികരണ പ്രഖ്യാപനവും താക്കോൽ ദാനവും പെരുന്താറ്റിൽ വലിയ പറമ്പത്ത് സ്കൂളിൽ നടന്നു. നിർദ്ധന കുടുംബങ്ങൾക്ക് ഭവനം നിർമ്മിക്കുന്നതിൽ ഉൾപ്പെടെ സർക്കാരിനൊപ്പം സന്നദ്ധ സംഘടനകളും മുന്നോട്ട് വരണമെന്ന് സ്പീക്കർ പറഞ്ഞു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി. ശ്രീഷ അധ്യക്ഷത വഹിച്ചു. വി.എം. ഷീജ, എം.പി. സാരജൻ, പി.വിജു, കെ.ഡി. മഞ്ജുഷ, എ.കെ. രമ്യ, സുശീൽ ചന്ദ്രോത്ത്, എം. ബാലൻ, രാമദാസ് കരിമ്പിൽ, പി. പ്രസന്നൻ, കെ. റഫ്സീന തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180194/speaker-advan-shamseer)