---
title: "ഗുരുധർമ പ്രചരണ സഭ യൂണിറ്റ് രൂപവത്ക്കരിച്ചു"
english_title: "Unit "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180197/unit"
published_at: "2024-01-28T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b656e17d63d_IMG-20240128-WA0014.jpg"
keywords: []
---

# ഗുരുധർമ പ്രചരണ സഭ യൂണിറ്റ് രൂപവത്ക്കരിച്ചു

> **Lead Summary:** **പേരാവൂർ: **ശിവഗിരി മഠം ഗുരുധർമ പ്രചരണ സഭ പെരുംപുന്ന യൂണിറ്റ് ആരംഭിച്ചു. പേരാവൂർ കുടിയേറ്റ മലയോര മേഖലയിൽ ആദ്യമായി ആരംഭം കുറിക്കുന്ന സഭയുടെ ആദ്യ അംഗത്വം നെല്ലിക്കൽ ഭവാനി അമ്മയിൽ നിന്ന് ശിവഗിരി മഠം ജോയിൻ്റ് രജിസ്ട്രാർ സി.ടി അജയകുമാർ, ജി.ഡി.പി. എസ് ജില്ലാ പ്രസിഡണ്ട് സി.കെ.സുനിൽകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

## Article Content

**പേരാവൂർ: **ശിവഗിരി മഠം ഗുരുധർമ പ്രചരണ സഭ പെരുംപുന്ന യൂണിറ്റ് ആരംഭിച്ചു. പേരാവൂർ കുടിയേറ്റ മലയോര മേഖലയിൽ ആദ്യമായി ആരംഭം കുറിക്കുന്ന സഭയുടെ ആദ്യ അംഗത്വം നെല്ലിക്കൽ ഭവാനി അമ്മയിൽ നിന്ന് ശിവഗിരി മഠം ജോയിൻ്റ് രജിസ്ട്രാർ സി.ടി അജയകുമാർ, ജി.ഡി.പി. എസ് ജില്ലാ പ്രസിഡണ്ട് സി.കെ.സുനിൽകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

പേരാവൂർ, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്ത് പരിധിയിൽ 500 അംഗങ്ങളെ ചേർക്കുന്നതിന് തീരുമാനിച്ചു. സി.ടി അജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പുരുഷോത്തമൻ പറപ്പള്ളി, മന്മഥൻ മുണ്ടപ്ലാക്കൽ, ഗോപാലകൃഷ്ണൻ ആനാശേരി, ബിനുചാലിൽ, സുരേഷ് എം.ജി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180197/unit)