---
title: "റൂട്ട് നമ്പർ 17 സിനിമയുടെ വിജയാഘോഷം കണിച്ചാർ ദേവ് സിനിമാസിൽ വച്ച് നടന്നു"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180250/kanichar"
published_at: "2024-01-29T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b71ba0ec5fa_Picsart_24-01-29_08-58-16-067.jpg"
keywords: []
---

# റൂട്ട് നമ്പർ 17 സിനിമയുടെ വിജയാഘോഷം കണിച്ചാർ ദേവ് സിനിമാസിൽ വച്ച് നടന്നു

> **Lead Summary:** **കണിച്ചാർ** : റൂട്ട് നമ്പർ 17 സിനിമയുടെ വിജയാഘോഷം കണിച്ചാർ ദേവ് സിനിമാസിൽ വച്ച് നടന്നു. കണ്ണൂർ ജില്ലയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റും പേരാവൂർ രശ്മി ഹോസ്പിറ്റൽ ഉടമ ഡോ. വി. രാമചന്ദ്രന്റെ മകനുമായ ഡോ. അമർ രാമചന്ദ്രൻ നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത തമിഴ് ചിത്രമാണ് റൂട്ട് നമ്പർ 17. ആദ്യം തമിഴ്നാട്ടിൽ റിലീസ് ചെയ്ത് ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രം കേരളത്തിൽ റിലീസ് ചെയ്തത് ജനുവരി 26 നായിരുന്നു.

## Article Content

**കണിച്ചാർ** : റൂട്ട് നമ്പർ 17 സിനിമയുടെ വിജയാഘോഷം കണിച്ചാർ ദേവ് സിനിമാസിൽ വച്ച് നടന്നു. കണ്ണൂർ ജില്ലയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റും പേരാവൂർ രശ്മി ഹോസ്പിറ്റൽ ഉടമ ഡോ. വി. രാമചന്ദ്രന്റെ മകനുമായ ഡോ. അമർ രാമചന്ദ്രൻ നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത തമിഴ് ചിത്രമാണ് റൂട്ട് നമ്പർ 17. ആദ്യം തമിഴ്നാട്ടിൽ റിലീസ് ചെയ്ത് ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രം കേരളത്തിൽ റിലീസ് ചെയ്തത് ജനുവരി 26 നായിരുന്നു.

ഞായറാഴ്ച കൊച്ചിയിൽ നടന്ന പ്രീമിയർ ഷോയിൽ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തിരുന്നു. കണിച്ചാർ ദേവ് സിനിമാസിൽ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് സംഘടിപ്പിച്ച വിജയാഘോഷത്തിൽ ഡോ. അമർ രാമചന്ദ്രനും സിനിമയിൽ മറ്റൊരു വേഷം ചെയ്ത ഡോ. അമറിന്റെ മകൻ നിഹാൽ അമറും മുഖ്യാതിഥികളായി. ചടങ്ങിൽ ഡോ. അമർ രാമചന്ദ്രനെ ദേവ് സിനിമാസ് മാനേജിങ് ഡയറക്ടർ തിട്ടയിൽ വാസുദേവൻ നായർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഡോ. അമറും മകൻ നിഹാലും ചേർന്ന് കേക്ക് മുറിച്ചു. ചടങ്ങിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി വേണുഗോപാലൻ, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത, ഡോ. വി രാമചന്ദ്രൻ , കെ. കെ രാമചന്ദ്രൻ, ഡോ. ദിനേശൻ, സണ്ണി സിറിയക്, എം. പി രമേശ് ബാബു, കൂട്ട ജയപ്രകാശ്, എം. സി കുട്ടിച്ചൻ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളും ഡോ. അമറിന്റെ കുടുംബാംഗങ്ങളും, നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180250/kanichar)