---
title: "ടിപ്പറിൽ കടത്താൻ ശ്രമിച്ച പുഴമണൽ പിടികൂടി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180298/iritty"
published_at: "2024-01-29T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7313e3adb9_IMG-20240129-WA0022.jpg"
keywords: []
---

# ടിപ്പറിൽ കടത്താൻ ശ്രമിച്ച പുഴമണൽ പിടികൂടി

> **Lead Summary:** **ഇരിട്ടി** : കൂട്ടുപുഴ ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച 200 അടിയോളം പുഴമണൽ ഇരിട്ടി പാലത്തിന് സമീപത്ത് വച്ച് ഇരിട്ടി പോലീസ് പിടികൂടി . പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . ശനിയാഴ്ച വെളുപ്പിന് 6.30 മണിയോടെ ആണ് പോലീസ് പരിശോധനയിൽ ഡ്രൈവർ ചരൾ സ്വദേശി ദീപുമോൻ അടക്കം ലോറി പോലീസ് പിടിയിലാകുന്നത് .

## Article Content

**ഇരിട്ടി** : കൂട്ടുപുഴ ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച 200 അടിയോളം പുഴമണൽ ഇരിട്ടി പാലത്തിന് സമീപത്ത് വച്ച് ഇരിട്ടി പോലീസ് പിടികൂടി . പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . ശനിയാഴ്ച വെളുപ്പിന് 6.30 മണിയോടെ ആണ് പോലീസ് പരിശോധനയിൽ ഡ്രൈവർ ചരൾ സ്വദേശി ദീപുമോൻ അടക്കം ലോറി പോലീസ് പിടിയിലാകുന്നത് .

കൂട്ടുപുഴ വള്ളിത്തോട് ഭാഗങ്ങളിൽ ബാരാപോൾ പുഴയിൽ നിന്നും വ്യാപകമായ തോതിൽ മണൽ വാരൽ നടക്കുന്നതായും മണൽ ആവശ്യക്കാരിൽ എത്തിച്ചാൽ ലോഡിന് 13000 രൂപയോളംലഭിക്കുമെന്നുമാണ് പോലീസ് പറയുന്നത് . ബൈക്കുകളിൽ എത്തുന്ന സംഘം പോലീസ് പരിശോധന ഉണ്ടോയെന്ന് ഉറപ്പിച്ച ശേഷമാണ് ലോറിയിൽ മണൽ കടത്തുന്നത് . എസ് ഐ വി.കെ. പ്രകാശന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ എ എസ് ഐ ഷിന്റോ , എസ് സി പി ഒ ഷിജോയി , ഉമേഷ് എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180298/iritty)