---
title: "എ.ഐ സംവിധാനത്തിൽ കുട്ടികൾ തയ്യാറാക്കിയ പുസ്തകത്തിൻ്റെ പ്രകാശനം ഇന്ന് കൽപ്പറ്റയിൽ "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180307/kalpetta"
published_at: "2024-01-29T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b734c5c961e_IMG-20240129-WA0025.jpg"
keywords: []
---

# എ.ഐ സംവിധാനത്തിൽ കുട്ടികൾ തയ്യാറാക്കിയ പുസ്തകത്തിൻ്റെ പ്രകാശനം ഇന്ന് കൽപ്പറ്റയിൽ 

> **Lead Summary:**  **കൽപ്പറ്റ**: കല്ലോടി സെൻറ് ജോസഫ്സ് യു പി സ്കൂളിന്റെ 76-ാം വാർഷികാഘോഷം ഇന്ന് 5.15 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം നിർവ്വഹിക്കും. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന മാനന്തവാടി എ.ഇ.ഒ . എം എം ഗണേഷിനെ ആദരിക്കും.

## Article Content

 **കൽപ്പറ്റ**: കല്ലോടി സെൻറ് ജോസഫ്സ് യു പി സ്കൂളിന്റെ 76-ാം വാർഷികാഘോഷം ഇന്ന് 5.15 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം നിർവ്വഹിക്കും. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന മാനന്തവാടി എ.ഇ.ഒ . എം എം ഗണേഷിനെ ആദരിക്കും.

എ.ഐ സംവിധാനത്തിലൂടെ കുട്ടികൾ തയ്യാറാക്കിയ കഥാപുസ്തക പ്രകാശനം സ്കൂൾ മാനേജർ .ഫാദർ സജി കോട്ടായിൽ നിർവ്വഹിക്കും. പ്ലാറ്റിനം ജൂബിലി സ്മരണിക ശിഖയുടെ പ്രകാശനം, എൽ എസ് എസ് - യു എസ് എസ് പ്രതിഭകളെ ആദരിക്കൽ, വിവിധ എൻഡോവ്മെന്റുകളുടെ വിതരണം ,ദേശീയ , സംസ്ഥാന, ജില്ലാ തല പ്രതിഭകളെ ആദരിക്കൽ എന്നിവയ്ക്കു പുറമെ കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180307/kalpetta)