---
title: "മാത്യു കുഴൽനാടനെതിരെ ഭൂമി കയ്യേറ്റത്തിന്‌ റവന്യു വകുപ്പ് കേസ്"
english_title: "Idukki "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180308/idukki"
published_at: "2024-01-29T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7355bdceb6_IMG-20240129-WA0027.jpg"
keywords: []
---

# മാത്യു കുഴൽനാടനെതിരെ ഭൂമി കയ്യേറ്റത്തിന്‌ റവന്യു വകുപ്പ് കേസ്

> **Lead Summary:** **ഇടുക്കി**: മാത്യു കുഴൽനാടനെതിരെ ഭൂമി കയ്യേറ്റത്തിന്‌ റവന്യു വകുപ്പ് കേസ് എടുത്തു. ഹിയറിങ്ങിന് ഹാജരാകാൻ മാത്യുവിന് നോട്ടീസ് നൽകി. ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് സർക്കാർ അധിക ഭൂമി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം കേസെടുത്തത്. മാത്യു കുഴൽനാടന്റെ കൈവശം ചിന്നക്കനാലിൽ 50 സെൻറ് അധിക ഭൂമിയുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

## Article Content

**ഇടുക്കി**: മാത്യു കുഴൽനാടനെതിരെ ഭൂമി കയ്യേറ്റത്തിന്‌ റവന്യു വകുപ്പ് കേസ് എടുത്തു. ഹിയറിങ്ങിന് ഹാജരാകാൻ മാത്യുവിന് നോട്ടീസ് നൽകി. ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് സർക്കാർ അധിക ഭൂമി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം കേസെടുത്തത്. മാത്യു കുഴൽനാടന്റെ കൈവശം ചിന്നക്കനാലിൽ 50 സെൻറ് അധിക ഭൂമിയുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

ഇത് കഴിഞ്ഞ ദിവസം അന്വേഷണത്തിന് ശേഷം  റവന്യൂ വകുപ്പും ശരിവെച്ചു. ഇത് സംബന്ധിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസിൽദാർ ഇടുക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ടും നൽകി. ചിന്നക്കനാലിൽ മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാൾ 50 സെന്‍റ് അധികമുണ്ടെന്നാണ് കണ്ടെത്തൽ. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സർവേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്. മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെൻറ് ഭൂമിയാണ് മാത്യു കുഴൽനാടന്‍റെ  പേരിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180308/idukki)