---
title: "യൂത്ത് കോൺ​ഗ്രസ് പ്രവർ‌ത്തകരെ മർദിച്ച കേസ്: ചോദ്യം ചെയ്യലിന് ​ഗൺമാൻ ഹാജരാകില്ല"
english_title: "Alappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180314/alappuzha"
published_at: "2024-01-29T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b736e1582a5_IMG-20240129-WA0029.jpg"
keywords: []
---

# യൂത്ത് കോൺ​ഗ്രസ് പ്രവർ‌ത്തകരെ മർദിച്ച കേസ്: ചോദ്യം ചെയ്യലിന് ​ഗൺമാൻ ഹാജരാകില്ല

> **Lead Summary:** **ആലപ്പുഴ** : ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോ​ഗസ്ഥനും ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല. മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടിയുള്ളതിനാൽ ഹാജരാകാൻ‌ കഴിയില്ലെന്നാണ് ഗൺമാൻ അനിൽകുമാറിന്റെ വിശദീകരണം. ​

## Article Content

**ആലപ്പുഴ** : ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോ​ഗസ്ഥനും ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല. മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടിയുള്ളതിനാൽ ഹാജരാകാൻ‌ കഴിയില്ലെന്നാണ് ഗൺമാൻ അനിൽകുമാറിന്റെ വിശദീകരണം. ​

ഇന്ന് ഡ്യൂട്ടിയുള്ളതിനാൽ അവധി നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇ മെയിൽ മുഖേനെയാണ് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ​ഗൺമാന് വീണ്ടും സമൻസ് അയക്കുമെന്ന് ആലപ്പുഴ പൊലീസ് അറിയിച്ചു. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപിനോടും രാവിലെ പത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ ഹാജരാകാൻ  ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180314/alappuzha)