---
title: "# KATF |  കെ.എ.ടി.എഫ് അവകാശ സംരക്ഷണ ജാഥക്ക് സ്വീകരണം"
english_title: "Federation Rights Protection March"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180331/federation-rights-protection-march"
published_at: "2024-01-29T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b73c55db6e4_WhatsApp_Image_2024-01-29_at_10.59.46_AM.jpeg"
keywords: []
---

# # KATF |  കെ.എ.ടി.എഫ് അവകാശ സംരക്ഷണ ജാഥക്ക് സ്വീകരണം

> **Lead Summary:** ** മാനന്തവാടി:** ജനുവരി 30ന് കല്‌പറ്റയിലെത്തുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) അവകാശ സംരക്ഷണ ജാഥക്ക് വൻ സ്വീകരണം നല്കാൻ മാനന്തവാടി സബ് ജില്ല കമ്മിറ്റി തീരുമാനിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എ.ടി.എഫ് സംസ്ഥാന സമിതി നടത്തുന്ന ജാഥ കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്താണ് സമാപിക്കുക. ജനുവരി 30ന് രാവിലെ എട്ടിന് മണിക്ക് കല്പറ്റയിൽ നടക്കുന്ന വിവിധ സംഘടന പ്രതിനിധി സംഗമവും വൻ ആവേശത്തിലാണ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.

## Article Content

** മാനന്തവാടി:** ജനുവരി 30ന് കല്‌പറ്റയിലെത്തുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) അവകാശ സംരക്ഷണ ജാഥക്ക് വൻ സ്വീകരണം നല്കാൻ മാനന്തവാടി സബ് ജില്ല കമ്മിറ്റി തീരുമാനിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എ.ടി.എഫ് സംസ്ഥാന സമിതി നടത്തുന്ന ജാഥ കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്താണ് സമാപിക്കുക. ജനുവരി 30ന് രാവിലെ എട്ടിന് മണിക്ക് കല്പറ്റയിൽ നടക്കുന്ന വിവിധ സംഘടന പ്രതിനിധി സംഗമവും വൻ ആവേശത്തിലാണ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.

കെ.എ.ടി.എഫ് സംസ്ഥാന വനിത വിംഗ് സെക്രട്ടറി ടി. നസ്രിൻ ഉദ്ഘാടനം ചെയ്തു. സുബൈർ ഗദ്ദാഫി അധ്യക്ഷത വഹിച്ചു. ഷിഹാബ് മാളിയേക്കൽ, ഇ. യൂനുസ്, എം. ജലീൽ, മുഹമ്മദലി വാളാട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180331/federation-rights-protection-march)