---
title: "കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പ്: അഞ്ച് ജില്ലകളിൽ ഇ. ഡി റെയ്ഡ് "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180379/kannur"
published_at: "2024-01-29T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b753aad2106_images_(70).jpeg"
keywords: []
---

# കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പ്: അഞ്ച് ജില്ലകളിൽ ഇ. ഡി റെയ്ഡ് 

> **Lead Summary:** **കൊച്ചി**: കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് ജില്ലകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. ബാങ്കുമായി ഇടപാടുള്ള വ്യക്തികളും സ്ഥാപനങ്ങളുമായി ബന്ധമുള്ള സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്.

## Article Content

**കൊച്ചി**: കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് ജില്ലകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. ബാങ്കുമായി ഇടപാടുള്ള വ്യക്തികളും സ്ഥാപനങ്ങളുമായി ബന്ധമുള്ള സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്.

കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പിനു സമാനമാണ് കണ്ണൂരിൽ നടന്നതെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്. കേസിൽ ക്രൈംബ്രാ‍ഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇ.ഡിയുടെ നേതൃത്വത്തിൽ പരിശോധന. സംസ്ഥാനത്തെ ഇരുപതിലേറെ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180379/kannur)