---
title: "#KV | കണ്ണൂർ കേന്ദ്രിയ വിദ്യാലയത്തിൽ 'പരീക്ഷാ പേ ചർച്ച' പരിപാടി നടന്നു "
english_title: "Kannur Kendriya Vidyalaya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180388/kannur-kendriya-vidyalaya"
published_at: "2024-01-29T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b75909c95a2_WhatsApp_Image_2024-01-29_at_1.20.45_PM.jpeg"
keywords: []
---

# #KV | കണ്ണൂർ കേന്ദ്രിയ വിദ്യാലയത്തിൽ 'പരീക്ഷാ പേ ചർച്ച' പരിപാടി നടന്നു 

> **Lead Summary:** **കണ്ണൂർ: **രാജ്യത്തെ വിദ്യാർഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 'പരീക്ഷാ പേ ചർച്ച' മുഖാമുഖം പരിപാടി കണ്ണൂർ കേന്ദ്രിയ വിദ്യാലയത്തിൽ നടന്നു. പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ 'MyGov' പോർട്ടൽ വഴിയാണ് നടത്തിയത്.

## Article Content

**കണ്ണൂർ: **രാജ്യത്തെ വിദ്യാർഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 'പരീക്ഷാ പേ ചർച്ച' മുഖാമുഖം പരിപാടി കണ്ണൂർ കേന്ദ്രിയ വിദ്യാലയത്തിൽ നടന്നു. പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ 'MyGov' പോർട്ടൽ വഴിയാണ് നടത്തിയത്.

പരീക്ഷകളെ എങ്ങനെ നേരിടാം, അതുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ എങ്ങനെ മറികടക്കാം തുടങ്ങിയ വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്തു. വിദ്യാർഥികൾക്ക് ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയോട് നേരിട്ട് ഉപദേശം തേടാനും സംവദിക്കാനും വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന അവസരമാണിത്. ആറ് വർഷമായി നടത്തിവരുന്ന പരിപാടിയിൽ നേരിട്ടും ഓൺലൈനായും വിദ്യാർഥികൾ പങ്കെടുത്തു.

ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തിൽ തിങ്കളാഴ്ച രാവിലെ 11 മണി മുതലാണ് പരീക്ഷാ പേ ചർച്ച നടന്നത്. ഇവിടെ മൂവായിരം വിദ്യാർഥികൾക്കാണ് നേരിട്ട് പങ്കെടുക്കാൻ അവസരമുണ്ടായത്. ഓരോ സംസ്ഥാനത്ത് നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്നും രണ്ട് വീതം വിദ്യാർഥികളും ഓരോ അധ്യാപകരും പ്രത്യേക അതിഥികളായി. രാജ്യത്തെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ നിന്നുള്ള നൂറ് വിദ്യാർഥികളും നേരിട്ട് പങ്കെടുത്തു.

പരിപാടിയുടെ രണ്ട് അവതാരകരിൽ ഒരാൾ മലയാളിയാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. വാരാണസിയിൽ നിന്നുള്ള അനന്യ ജ്യോതി, കോഴിക്കോട് ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനി മേഘന.എൻ.നാഥ് എന്നിവരാണ് അവതാരകർ. പരീക്ഷാ പേ ചർച്ചയുടെ ആറ് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി വിദ്യാർഥി ഇതിന്‍റെ അവതാരകയാകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180388/kannur-kendriya-vidyalaya)