---
title: "#kuthuparamb | വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 'വ്യാപാര സംരക്ഷണ യാത്ര' ജനുവരി 30ന് കൂത്തുപറമ്പിൽ"
english_title: "Trade Protection Yatra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180409/trade-protection-yatra"
published_at: "2024-01-29T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b764831eebf_WhatsApp_Image_2024-01-29_at_1.25.06_PM.jpeg"
keywords: []
---

# #kuthuparamb | വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 'വ്യാപാര സംരക്ഷണ യാത്ര' ജനുവരി 30ന് കൂത്തുപറമ്പിൽ

> **Lead Summary:** **കൂത്തുപറമ്പ്: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വ്യാപാര സംരക്ഷണ യാത്ര ജനുവരി 30ന് കൂത്തുപറമ്പിൽ എത്തിച്ചേരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജി.എസ്.ടി രജിസ്ട്രേഷൻ പരിധി രണ്ട് കോടിയായി ഉയർത്തുക, അമിതമായി വർദ്ധിപ്പിച്ച ട്രേഡ് ലൈസൻസ്, ലീഗൽ മെട്രോളജി ഫീസുകൾ പിൻവലിക്കുക, പ്ലാസ്റ്റിക് വിരോധനത്തിന്റെ പേരിൽ വ്യാപാരികളെ മാത്രം വേട്ടയാടുന്ന പരിശോധനയും ഫൈനും നിർത്തലാക്കുക തുടങ്ങിയ 23ഓളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ വ്യാപാര സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്. ജനുവരി 29ന് കാസർഗോഡിൽ നിന്നും തുടങ്ങുന്ന യാത്ര ജനുവരി 30ന് കൂത്തുപറമ്പിൽ എത്തിച്ചേരും. വാഹനങ്ങളുടെയും യൂത്ത് വിങ് പ്രവർത്തകരുടെ ബൈക്ക് റാലിയുടെയും അകമ്പടിയോടെ എത്തിച്ചേരുന്ന സംരക്ഷണ യാത്രയെ കണ്ണൂർ റോഡിൽ നിന്നും സ്വീകരിക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി.സി. വർഗീസ്, ജനറൽ കൺവീനർ പി.സി. പോകൂ ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് സി.കെ. രാജൻ, മേഖലാ പ്രസിഡന്റ് വി. ഹരീന്ദ്രൻ, മേഖലാ സെക്രട്ടറി കെ. രാഘവൻ, ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, മുസ്തഫ ദാവാരി, എ.കെ. സക്കറിയ, കെ.കെ മൻസൂർ തുടങ്ങിയവർ പങ്കെടുത്തു. 

## Article Content

**കൂത്തുപറമ്പ്: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വ്യാപാര സംരക്ഷണ യാത്ര ജനുവരി 30ന് കൂത്തുപറമ്പിൽ എത്തിച്ചേരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജി.എസ്.ടി രജിസ്ട്രേഷൻ പരിധി രണ്ട് കോടിയായി ഉയർത്തുക, അമിതമായി വർദ്ധിപ്പിച്ച ട്രേഡ് ലൈസൻസ്, ലീഗൽ മെട്രോളജി ഫീസുകൾ പിൻവലിക്കുക, പ്ലാസ്റ്റിക് വിരോധനത്തിന്റെ പേരിൽ വ്യാപാരികളെ മാത്രം വേട്ടയാടുന്ന പരിശോധനയും ഫൈനും നിർത്തലാക്കുക തുടങ്ങിയ 23ഓളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ വ്യാപാര സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്. ജനുവരി 29ന് കാസർഗോഡിൽ നിന്നും തുടങ്ങുന്ന യാത്ര ജനുവരി 30ന് കൂത്തുപറമ്പിൽ എത്തിച്ചേരും. വാഹനങ്ങളുടെയും യൂത്ത് വിങ് പ്രവർത്തകരുടെ ബൈക്ക് റാലിയുടെയും അകമ്പടിയോടെ എത്തിച്ചേരുന്ന സംരക്ഷണ യാത്രയെ കണ്ണൂർ റോഡിൽ നിന്നും സ്വീകരിക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി.സി. വർഗീസ്, ജനറൽ കൺവീനർ പി.സി. പോകൂ ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് സി.കെ. രാജൻ, മേഖലാ പ്രസിഡന്റ് വി. ഹരീന്ദ്രൻ, മേഖലാ സെക്രട്ടറി കെ. രാഘവൻ, ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, മുസ്തഫ ദാവാരി, എ.കെ. സക്കറിയ, കെ.കെ മൻസൂർ തുടങ്ങിയവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180409/trade-protection-yatra)