---
title: "#cherupuzha | ചെറുപുഴ കോറാളിയില്‍ കാട്ടുപന്നി ശല്യം രൂക്ഷം; വിളകൾ നശിപ്പിച്ചു"
english_title: "Crops were destroyed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180415/crops-were-destroyed"
published_at: "2024-01-29T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b767900eafb_WhatsApp_Image_2024-01-29_at_1.26.13_PM.jpeg"
keywords: []
---

# #cherupuzha | ചെറുപുഴ കോറാളിയില്‍ കാട്ടുപന്നി ശല്യം രൂക്ഷം; വിളകൾ നശിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **ചെറുപുഴ തിരുമേനി കോറാളിയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായി. കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികള്‍ കവുങ്ങുകളും വാഴകളും വ്യാപകമായി നശിപ്പിച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ തിരുമേനി കോറാളിയിലെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.

## Article Content

**കണ്ണൂർ: **ചെറുപുഴ തിരുമേനി കോറാളിയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായി. കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികള്‍ കവുങ്ങുകളും വാഴകളും വ്യാപകമായി നശിപ്പിച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ തിരുമേനി കോറാളിയിലെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ കോറാളി ആനക്കല്ലിലെ പുതിയറ മാത്യുവിന്റെ 250 കവുങ്ങിന്‍ തൈകളും 300 ഓളം വാഴകളും കാട്ടുപന്നി കുത്തിമറിച്ച് നശിപ്പിച്ചു. സമീപത്തെ കര്‍ഷകരുടെ കൃഷിയിടങ്ങളിലും കാട്ടുപന്നികളിറങ്ങി കൃഷിനാശം വരുത്തിയിട്ടുണ്ട്.

വെച്ചുപിടിപ്പിക്കുന്ന വിളകള്‍ കൂട്ടത്തോടെ കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് കണ്ണീരോടെ കണ്ടുനില്‍ക്കാന്‍ മാത്രമേ പ്രദേശത്തെ കര്‍ഷകര്‍ക്ക് കഴിയുന്നുള്ളൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180415/crops-were-destroyed)