---
title: "#tiger | വയനാട് ചൂരിമലയിൽ വനം വകുപ്പിൻ്റെ കൂട്ടിലായ കടുവയെ തൃശൂരിലേക്ക് മാറ്റി "
english_title: "wayanad choorimala tiger "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180465/wayanad-choorimala-tiger"
published_at: "2024-01-29T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7896b5585e_WhatsApp_Image_2024-01-29_at_4.33.43_PM.jpeg"
keywords: []
---

# #tiger | വയനാട് ചൂരിമലയിൽ വനം വകുപ്പിൻ്റെ കൂട്ടിലായ കടുവയെ തൃശൂരിലേക്ക് മാറ്റി 

> **Lead Summary:** **വയനാട്: ** ഡബ്ല്യു.വൈ.എസ് - O9 എന്ന കടുവക്ക് ഇനി പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഇനി ചികിത്സയും പരിചരണവും നൽകും . ഇന്നലെ രാത്രിയാണ് വനം വകുപ്പിൻ്റെ പ്രത്യേക വാഹനത്തിൽ കടുവയെ തൃശൂരിലേക്ക് മാറ്റിയത്. പല്ലിനും കാലിനും പരിക്ക് ഉള്ളതിനാൽ സുവോളജിക്കൽ പാർക്കിൽ ചികിത്സ നൽകും.

## Article Content

**വയനാട്: ** ഡബ്ല്യു.വൈ.എസ് - O9 എന്ന കടുവക്ക് ഇനി പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഇനി ചികിത്സയും പരിചരണവും നൽകും . ഇന്നലെ രാത്രിയാണ് വനം വകുപ്പിൻ്റെ പ്രത്യേക വാഹനത്തിൽ കടുവയെ തൃശൂരിലേക്ക് മാറ്റിയത്. പല്ലിനും കാലിനും പരിക്ക് ഉള്ളതിനാൽ സുവോളജിക്കൽ പാർക്കിൽ ചികിത്സ നൽകും.

വയനാട്ടിൽ നിന്നും പിടിയിലായ രണ്ടാമത്തെ കടുവയാണ് തൃശ്ശൂരിലേക്ക് മാറ്റിയത്. ഇതിന് മുമ്പ് വാകേരിയിൽ പ്രജീഷ് എന്ന യുവാവിനെ ആക്രമിച്ചു കൊന്ന കടുവയെയാണ് കൂട്ടിലായ ശേഷം തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോയത്. ബത്തേരി കുപ്പാടിയിലെ ഹോസ് പൈസ് സെൻററിൽ നിലവിൽ ഏഴ് കടുവകളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180465/wayanad-choorimala-tiger)