---
title: "#kalpetta | ഏഴു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം; ബംഗാള്‍ സ്വദേശിക്ക് തടവും പിഴയും "
english_title: "kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/180468/kalpetta"
published_at: "2024-01-29T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b78884cd36a_WhatsApp_Image_2024-01-29_at_4.43.22_PM.jpeg"
keywords: []
---

# #kalpetta | ഏഴു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം; ബംഗാള്‍ സ്വദേശിക്ക് തടവും പിഴയും 

> **Lead Summary:** ** കല്‍പ്പറ്റ: **ഏഴ് വയസ്സുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബംഗാള്‍ സ്വദേശിക്ക് തടവും പിഴയും. ബംഗാള്‍ സാലര്‍ സ്വദേശി എസ്.കെ. ഷുക്കൂര്‍നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ വിവിധ വകുപ്പുകളിലായി ഏഴ് വര്‍ഷം തടവിനും 30000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്.

## Article Content

** കല്‍പ്പറ്റ: **ഏഴ് വയസ്സുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബംഗാള്‍ സ്വദേശിക്ക് തടവും പിഴയും. ബംഗാള്‍ സാലര്‍ സ്വദേശി എസ്.കെ. ഷുക്കൂര്‍നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ വിവിധ വകുപ്പുകളിലായി ഏഴ് വര്‍ഷം തടവിനും 30000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്.

2022 മാര്‍ച്ചില്‍ മാനന്തവാടി സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയും സഹോദരിയും രാവിലെ സ്‌കൂളിലേക്ക് റോഡിലൂടെ നടന്നുപോകുമ്പോഴാണ് പ്രതി കുട്ടിയുടെ കൈക്ക് പിടിച്ച് തട്ടികൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയത്. അന്നത്തെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/180468/kalpetta)